കാൻവർ തീർത്ഥാടനം ; തീവ്രവാദ ഭീഷണി ; സുരക്ഷ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം-Kanwar Yatra
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻവർ തീർത്ഥാടനം ; തീവ്രവാദ ഭീഷണി ; സുരക്ഷ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം-Kanwar Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 11:00 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : തീവ്രവാദ സംഘടനകളുടെ ഭീഷണി മുൻ നിർത്തി കാൻവർ തീർത്ഥാടനത്തിൽ സുരക്ഷ ശക്തമാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശംനൽകി. ഇന്റലിജൻസ് ബ്യൂറോകൾക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഭീഷണി കണക്കിലെടുത്ത് ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കാൻ റെയിൽവേ ബോർഡിനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടന മേഖലയിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നതിനാൽ സിസിടിവി ക്യാമറകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചും പ്രദേശം നിരീക്ഷിക്കും . ഇതിന് പുറമെ സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും.

പ്രദേശത്ത് ബോംബ് സ്‌ക്വാഡുകളെയും , ഭീകരവിരുദ്ധ സ്‌ക്വാഡുകളെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. മേഖലയെ പ്രത്യേക സോണുകളാക്കി തിരിച്ചാണ് സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഭക്തജനങ്ങൾ വരുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആയുധങ്ങളുമായി ആരെയും കടത്തി വിടില്ലെന്നും പോലീസ് വ്യക്തമാക്കി.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിന് ശേഷമാണ് കാൻവർ തീർത്ഥാടനം ആരംഭിച്ചത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്രയിൽ നിരവധി ഭക്ത ജനങ്ങളാണ് ഇവിടെ എത്തുക.ഹരിദ്വാറിലും ,ഋഷികേശിലുമായി കുറഞ്ഞത് നാല് കോടി ജനങ്ങൾ പുണ്യനദിയിലെ ജലം ശേഖരിക്കാൻ എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകർ ഇവിടെ എത്തുകയും ക്ഷേത്രങ്ങളിൽ ശിവന് വഴിപാട് നടത്തുകയും ചെയ്യാറുണ്ട്.

Tags: KANWAR YATRA
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies