'ഗോത്രവർഗത്തിലുളള സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്നത് അഭിമാനകരം'; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ്-Jds extends support to droupadi murmu
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗോത്രവർഗത്തിലുളള സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരം’; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ്-Jds extends support to droupadi murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 10:13 am IST
FacebookTwitterWhatsAppTelegram

പ്രതിപക്ഷ നിരയിൽ വീണ്ടും വിളളൽ വീഴ്‌ത്തി കൊണ്ട് എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ നൽകുമെന്ന് ജെഡിഎസ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിധാന സൗധയിൽ ചേർന്ന ജെഡി(എസ്) നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഐകകണ്ഠേനയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജെഡി(എസ്) നേതാവ് ബന്ദേപ്പ കാഷെംപൂർ പറഞ്ഞു.

ರಾಷ್ಟ್ರಪತಿ ಚುನಾವಣೆಯಲ್ಲಿ ಶ್ರೀಮತಿ ದ್ರೌಪದಿ ಮುರ್ಮು ಅವರನ್ನು ಬೆಂಬಲಿಸಲು @JanataDal_S ಸರ್ವಾನುಮತದ ನಿರ್ಣಯ ಕೈಗೊಂಡಿದೆ.

ವಿಧಾನಸೌಧದಲ್ಲಿ ನಡೆದ ಶಾಸಕಾಂಗ ಪಕ್ಷದ ಸಭೆಯಲ್ಲಿ ಈ ಮಹತ್ವದ ನಿರ್ಣಯ ಕೈಗೊಳ್ಳಲಾಗಿದೆ. ಕೋವಿಡ್‌ ಪಾಸಿಟಿವ್‌ ಕಾರಣಕ್ಕೆ ನಾನು ವರ್ಚುಯಲ್‌ ವೇದಿಕೆ ಮೂಲಕ ಈ ಸಭೆಯಲ್ಲಿ ಪಾಲ್ಗೊಂಡಿದ್ದೆ. 1/5 pic.twitter.com/GLYYsifaYf

— H D Kumaraswamy (@hd_kumaraswamy) July 15, 2022

മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, പാർട്ടി സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം ഉളപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു. പാർട്ടി അധ്യക്ഷൻ എച്ച്ഡി ദേവഗൗഡ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നതായി കാഷെംപൂർ പറഞ്ഞു. ഗോത്രവർഗക്കാരിയായ സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരമാണെന്നും ദേവഗൗഡയുടെ ആഗ്രഹപ്രകാരമാണ് രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുർമുവിന്റെ പശ്ചാത്തലവും അവർ ഉൾപ്പെടുന്ന സമുദായവും കണക്കിലെടുത്താണ് പാർട്ടി പിന്തുണയ്‌ക്കാൻ തീരുമാനിച്ചതെന്ന് ജെഡി (എസ്) എംഎൽഎ പറഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ദേവഗൗഡയെ വിളിച്ച് പിന്തുണ തേടിയിരുന്നതായി മുർമു പറഞ്ഞു. ബെംഗളൂരു സന്ദർശനത്തിനിടെ മുർമു ദേവഗൗഡയെയും കുമാരസ്വാമിയെയും സന്ദർശിച്ചിരുന്നു.

ജെഡിഎസിന് പുറമെ ബിജെഡി, വൈഎസ്ആർ-സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം തുടങ്ങി നിരവധി പ്രാദേശിക പാർട്ടികളും മുർമുവിന് പിന്തുണ അറിയിച്ചിരുന്നു. മുർമുവിന്റെ വോട്ട് വിഹിതം ഇപ്പോൾ 61ശതമാനത്തിലധികം ആകാൻ സാധ്യതയുണ്ട്. വിവിധ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർഥിക്ക് ഇപ്പോൾ 6.67 ലക്ഷം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. ആകെ 10,86,431 വോട്ടുകളാണുളളത്.

Tags: JDSPresidential Candidatepresidential pollDroupadi Murmuദ്രൗപദി മുർമു
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies