കൊറോണ പ്രതിരോധത്തിൽ മറ്റൊരു ചരിത്രനേട്ടത്തിനരികെ ഇന്ത്യ; വാക്‌സിനേഷൻ 200 കോടിയിലേക്ക്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ പ്രതിരോധത്തിൽ മറ്റൊരു ചരിത്രനേട്ടത്തിനരികെ ഇന്ത്യ; വാക്‌സിനേഷൻ 200 കോടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ പ്രതിരോധ യജ്ഞത്തിൽ മറ്റൊരു നാഴിക കല്ല് പിന്നിടാൻ ഇന്ത്യ. വാക്സിനേഷൻ പരിപാടിയുടെ വൻ വിജയത്തോടെ രാജ്യം ഇപ്പോൾ 200 കോടി ഡോസ് കൊറോണ വാക്സിൻ എന്ന നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കോവിൻ പ്ലാറ്റ്ഫോമിൽ ലഭ്യമായ വിവരമനുസരിച്ച് 200 കോടി നേട്ടത്തിന് ഇപ്പോൾ ഏകദേശം 10 ലക്ഷത്തോളം കുത്തിവയ്പ്പുകൾ ആവശ്യമാണ്. നിലവിൽ ഇന്ത്യയിലെ വാക്‌സിനേഷൻ 199.90 കോടി കവിഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

2021 ജനുവരി 16ന് രാജ്യവ്യാപകമായി വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിനേഷൻ നൽകി. മുൻനിര പ്രവർത്തകർക്കുള്ള കുത്തിവയ്പ്പ് കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് തുടങ്ങി. മുതിർന്ന പൗരന്മാർക്കും (60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും) 45 വയസ്സിനു മുകളിലുള്ളവർക്കും നിർദ്ദിഷ്ട രോഗാവസ്ഥകളോടെയുള്ള വാക്സിനേഷന്റെ അടുത്ത ഘട്ടം കഴിഞ്ഞ വർഷം ഏപ്രിൽ 1ന് ആരംഭിച്ചു.

2021 മെയ് 1 മുതൽ എല്ലാ മുതിർന്നവർക്കും കൊറോണ വൈറസിനെതിരെ വാക്‌സിനേഷൻ നൽകിക്കൊണ്ട് കാമ്പെയ്നിന്റെ പരിധി വിപുലീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു. മാർച്ച് 16 മുതൽ രാജ്യം 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ തുടങ്ങി. ബൂസ്റ്റർ ഡോസ് ഏപ്രിൽ 10ന് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകാൻ തുടങ്ങി.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്‌സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 75 ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

ShareTweetSendShare

More News from this section

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

വാങ്ചുക്കിന്റെ ആരോഗ്യത്തിന് പ്രാർഥന; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്കിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്‍താവന

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

Latest News

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies