കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്‍താവന
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്‍താവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 08:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചു. കേന്ദ്രസർക്കാരുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാങ്ചുക്ക്, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിലാണ് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഒത്തുതീർപ്പിലെത്തിയതെന്നാണ് വിവരം.

സമരം അവസാനിപ്പിച്ച ശേഷം പിന്തുണ നൽകിയ എല്ലാവർക്കും വാങ്ചുക്ക് നന്ദി അറിയിച്ചു. തന്റെ പോരാട്ടത്തിൽ എപ്പോഴും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതാഞ്ജലി ആങ്‌മോയ്‌ക്കും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.

നീണ്ട ചർച്ചകൾക്കൊടുവിലാണ് ഉപവാസം അവസാനിപ്പിച്ചതെന്നും സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമെന്ന ആശങ്കയും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും വാങ്ചുക്ക് പറഞ്ഞു. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള 65-ഓളം പാർലമെന്റ് അംഗങ്ങൾ സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അനുയായികൾ സമാധാനപരമായ പ്രതിഷേധം തുടരണമെന്നും അക്രമങ്ങളിൽ ഏർപ്പെടരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: Sonam WangchukNEET ProtestEducation Reformsjp naddahunger strikeFEATURED2
Share
Tweet
SendShare

More News from this section

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies