‘സ്ത്രീവിരുദ്ധ, അപരിഷ്കൃത ആചാരങ്ങൾ ഭരണഘടനാവിരുദ്ധം‘: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ- Muslim Women against Talaq E Hasan demands Uniform Civil Code
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്ത്രീവിരുദ്ധ, അപരിഷ്കൃത ആചാരങ്ങൾ ഭരണഘടനാവിരുദ്ധം‘: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ- Muslim Women against Talaq E Hasan demands Uniform Civil Code

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളെ വഴിയാധാരമാക്കുന്ന തലാഖ് ഇ ഹസൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നതായി ഭർത്താവിൽ നിന്നും നോട്ടീസ് ലഭിച്ച മുസ്ലീം യുവതിയാണ് ഹർജി സമർപ്പിച്ചത്. ഹർജി നാല് ദിവസത്തിനുള്ളിൽ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

പ്രായപൂർത്തിയാകാത്ത കുഞ്ഞുള്ള യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തലാഖ് ഇ ഹസൻ നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലിംഗവിവേചനത്തിന് കാരണമാകുന്ന എല്ലാ നടപടികളും ഭരണഘടനാ വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ, ഏകീകൃത സിവിൽ കോഡ് ഒരു പരിഹാരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും ഹർജിയിൽ ആവശ്യപ്പെടുന്നു.

തലാഖ് ഇ ഹസൻ പോലെയുള്ള അപരിഷ്കൃത നിയമങ്ങൾ ലിംഗനീതിയുമായി ബന്ധപ്പെട്ട ആധുനിക കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ്. ഇത്തരം സമ്പ്രദായങ്ങൾ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മതേതര രാജ്യമായ ഇന്ത്യയിൽ ഇവ തുടരുന്നത് വിരോധാഭാസമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

2020 ഡിസംബർ 25നായിരുന്നു പരാതിക്കാരിയായ മാദ്ധ്യമ പ്രവർത്തകയുടെ വിവാഹം. പരാതിക്കാരി അറിയാതെ, വീട്ടുകാരിൽ നിന്നും നിർബ്ബന്ധിച്ച് സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം നടത്തിയത്. തുടർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ തുടങ്ങി. ഗർഭിണിയായിരിക്കെ നടന്ന ഉപദ്രവം പരാതിക്കാരിയെ ആശുപത്രി കിടക്കയിൽ എത്തിച്ചെന്നും ഹർജിയിൽ പറയുന്നു.

തുടർന്ന്, പരാതിക്കാരിയുടെ ഭർത്താവ് തലാഖ് ഇ ഹസൻ മുഖേന മൊഴിചൊല്ലിയതായി കാട്ടി യുവതിയ്‌ക്ക് നോട്ടീസ് അയച്ചു. ഇത് അസാധുവാക്കണമെന്നും നിയമപരമായി തനിക്ക് നഷ്ടപരിഹാരം വേണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ഇത്തരം ദുരവസ്ഥകൾക്ക് കാരണമാകുന്ന മുസ്ലീം വിവാഹ നിയമം ഭരണഘടനയ്‌ക്ക് യോജിച്ചതല്ല. ആയതിനാൽ വിവാഹം, വിവാഹ മോചനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകീകൃത നിയമത്തിനുള്ള സാദ്ധ്യത തേടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇസ്ലാമിക നിയമ പ്രകാരം മൂന്ന് തരത്തിലുള്ള വിവാഹ മോചനങ്ങളാണ് ഉള്ളത്. തലാഖ് ഇ ആഹ്സാൻ, തലാഖ് ഇ ഹസൻ, തലാഖ് ഇ ബിദ്ദത്. മൂന്ന് മാസത്തിനിടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്ന സമ്പ്രദായമാണ് തലാഖ് ഇ ഹസൻ. ഇതനുസരിച്ച്, ഒരു മുസ്ലീം പുരുഷൻ മൂന്ന് മാസത്തിനുള്ളിൽ മൂന്ന് തവണ തലാഖ് എന്ന് ചൊല്ലിയാൽ വിവാഹ ബന്ധം അസാധുവാകുന്നു.

Tags: SUPREME COURT OF INDIAUCCTalaq E Hasan
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies