കർക്കിടകത്തിൽ ആരോഗ്യത്തോടെയിരിക്കാം ;മഴക്കാലത്ത് എന്ത് കഴിക്കണം? എന്ത് കഴിക്കരുത് വിദഗ്ധരുടെ നിർദ്ദേശങ്ങളിതാ-What You Should Eat and Avoid For Better Health During Rainy Season
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടകത്തിൽ ആരോഗ്യത്തോടെയിരിക്കാം ;മഴക്കാലത്ത് എന്ത് കഴിക്കണം? എന്ത് കഴിക്കരുത് വിദഗ്ധരുടെ നിർദ്ദേശങ്ങളിതാ-What You Should Eat and Avoid For Better Health During Rainy Season

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 11:46 pm IST
Facebook
Twitter
WhatsAppTelegram

മഴക്കാലമിങ്ങെത്തിയതോടെ രോഗങ്ങളും വ്യാപകമായെന്നാണ് മലയാളികളുടെ പരാതി. ഇടമുറിയാതെ പെയ്യുന്ന മഴക്കാലം ഏറെ ആരോഗ്യപരിപാലനം ആവശ്യമായ കാലമാണ്. ഭക്ഷണകാര്യത്തിലും വ്യക്തി-പരിസര ശുചിത്വത്തിലും ശ്രദ്ധ പുലർത്തിയാൽ ചില രോഗങ്ങളെയെങ്കിലും നമുക്ക് അകറ്റി നിർത്താൻ സാധിക്കും

മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

മഴക്കാലത്ത് ഈർപ്പം നിലനിന്ന് രോഗാണു പകരുന്നതിനാൽ വേവിക്കാത്തതും തണുത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാൻ.

ചോറ്

തണുപ്പ് സമയമായതിനാൽ വെള്ളച്ചോറ് കഴിക്കുന്നത് നീർക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. അതിനാൽ വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാവും ഉത്തമം.

സ്ട്രീറ്റ് ഫുഡ്

മഴയത്ത് സ്ട്രീറ്റ് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിലധികവും. എന്നാൽ ഇത് ഒഴിവാക്കേണ്ട ഒരു ശീലമാണ്. എല്ലായിടത്തും നനവിരിക്കുന്നതിനാൽ തണുപ്പ് കാറ്റടിച്ച് വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന സ്ട്രീറ്റ് ഫുഡ് കഴിക്കുന്ന ശീലം രോഗങ്ങൾ ക്ഷണിച്ച് വരുത്തും.

ഹെവി ഫുഡ് വേണ്ട

മഴക്കാലത്ത് ദഹനപ്രവർത്തനം മന്ദഗതിയിലാവും നടക്കുക. ഈ സമയത്ത് ഫ്രൈഡ് ഫുഡുകൾ കഴിക്കുന്നത് വയറിനെ കുഴപ്പത്തിലാക്കും.അത് കൊണ്ട് ലഘു ഭക്ഷണം കഴിക്കുന്നതാവും ഉചിതം. ഉപ്പ് കൂടിയതും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണ അധികമുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുക.

മത്സ്യം

മഴക്കാലത്ത് മീൻ വിഭവങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മഴക്കാലം കടൽജീവികളുടെ പ്രജനനകാലമാണ്. ഈ സമയത്ത് മീൻ കഴിക്കുന്നത് പലപ്പോഴും ജലജന്യമായ അസുഖങ്ങൾക്ക് കാരണമാകുന്നു.

ഇലക്കറികൾ

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇലക്കറികൾ. എന്നാൽ മഴക്കാലത്ത് ഇലക്കറികൾ കുറയ്‌ക്കുന്നതാവും നല്ലത്. കാരണം മഴയുള്ളപ്പോൾ ഇലകളിൽ ബാക്ടീരിയ- ഫംഗസ് ബാധ കൂടുതലായിരിക്കും. അഥവാ ഇവ ഉപയോഗിക്കുകയാണെങ്കിൽ തന്നെ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത ശേഷം മാത്രം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക. മുളപ്പിച്ച പയറും കടലയുമൊക്കെ തൽക്കാലം ഒഴിവാക്കുക. ഇവ ദഹനക്കുറവും വായുവിന്റെ അസ്‌കിതയും ഉണ്ടാക്കും.

മഴക്കാലത്ത് ഉൾപ്പെടുത്താവുന്ന ശീലങ്ങൾ

ഇഞ്ചി, വെളുത്തുണ്ണി, മഞ്ഞൾ

ഇഞ്ചി,വെളുത്തുള്ളി എന്നിവ ജലദോഷത്തെയും പനിയയെും പ്രതിരോധിക്കാൻ സഹായിക്കുന്നു. കാരണം ഇവയ്‌ക്ക് ആന്റി ഇൻഫ്‌ളമേറ്ററി,ആന്റിബയോട്ടിക്, ആന്റി ഓക്‌സിഡന്റ് ഇഫക്ടുകളുണ്ട്. മഞ്ഞളിൽ ആന്റി മൈക്രോബയൽ ഇഫക്ടുകളടങ്ങിയ കുക്കുമിൻ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.

സീസണലായി വരുന്ന പഴങ്ങൾ, നട്ട്സ്, വള്ളികളിലുണ്ടാകുന്ന പച്ചക്കറികൾ (കുമ്പളം, പടവലം, വെള്ളരി, പാവയ്‌ക്ക പോലുള്ളവ) എന്നിവയെല്ലാം മഴക്കാലത്ത് നന്നായി കഴിക്കാം. ഡയറ്റിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വെള്ളമാണ്. മഴയുള്ളപ്പോൾ ദാഹം കുറവായിരിക്കുന്നതിനാൽ മിക്കവരും വെള്ളം കുടിക്കാൻ വിട്ടുപോകും. ഇത് പല അസുഖങ്ങൾക്കും വഴിവെയ്‌ക്കും. അതിനാൽ തിളപ്പിച്ച വെള്ളം ഇടയ്‌ക്കിടെ കുടിക്കാൻ ഓർക്കുക. വെജിറ്റബിൾ സൂപ്പ്, പരിപ്പുകറികൾ എന്നിവ കഴിക്കുന്നതിൽ പ്രശ്‌നമില്ല. മഴക്കാലത്തു ആഹാരത്തിൽ കുറച്ചു തേൻ ചേർത്തു സേവിക്കുന്നതും നല്ലതാണ്.

പകൽ ഉറക്കം പാടില്ല. ചാറ്റൽമഴ ഏൽക്കരുത്. ചെരുപ്പില്ലാതെ നടക്കാൻ പാടില്ല. ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്‌ക്കു കിട്ടുന്ന വെയിൽ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം.

 

Tags: mianfood habits
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies