ഇസ്ലാമാബാദ് : പാകിസ്താനിൽ അമേരിക്കൻ വനിതയെ ഹോട്ടൽ മുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പഞ്ചാബ് പ്രവിശ്യയിൽ ഡിജി ഖാൻ ജില്ലയിലെ ഫോർട്ട് മൺറോ ഹിൽ സ്റ്റേഷനിലെ ഒരു ഹോട്ടലിലാണ് സംഭവം. വ്ലോഗറും ടിക്ക് ടോക്ക് താരവുമായ 21 കാരിയാണ് പീഡനത്തിന് ഇരയായത്.
ടൂറിസ്റ്റ് വിസയിൽ പാകിസ്താൻ സന്ദർശിക്കാനെത്തിയ യുവതി 7 മാസത്തോളമായി രാജ്യത്ത് താമസിക്കുന്നു. മുസാമിൽ സിപ്ര, അസാൻ ഖോസ എന്നവർക്കൊപ്പം പ്രദേശത്ത് വീഡിയോ ചിത്രീകരിക്കാൻ എത്തിയതായിരുന്നു യുവതി. സുഹൃത്തായ മുസ്മാൽ സിപ്രയുടെ ക്ഷണത്തെ തുടർന്നാണ് യുവതി കറാച്ചിയിൽ നിന്ന് ഇവിടെയെത്തിയത്. ഇവർ രണ്ട് പേരും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പരാതിപ്പെട്ടു. സംഭവത്തിൽ എഫ്ഐആർ രജിസറ്റർ ചെയ്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
Comments