ബെംഗളൂരു: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് നാല് പേർ മരിച്ചു. അതിവേഗത്തിൽ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി ടോള്‍ബൂത്തിനടുത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
രോഗിയോടൊപ്പം രണ്ട് പേരും ആംബുലൻസിൽ ഉണ്ടായിരുന്നു. വേഗത്തിൽ ആംബുൽസ് വരുന്നതു കണ്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ ബാരിക്കേഡ് മാറ്റുന്നതിനിടെ ആംബുലൻസ് തെന്നി മറിയുകയായിരുന്നു. തെന്നി നിയന്ത്രണം വിട്ടതോടെ ടോൾബുത്തിൽ ഇടിച്ച് വാഹനം മറിഞ്ഞു. ആംബുലൻസ് വരുന്നത് കണ്ട് ബാരിക്കേഡുകൾ എടുത്തു മാറ്റാൻ ജീവനക്കാരൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം.
മൂന്ന് ബാരിക്കേഡുകളിൽ രണ്ടെണ്ണം ജീവനക്കാർ എടുത്ത് മാറ്റിയിരുന്നു. മൂന്നാമത്തേത് മാറ്റുന്നതിന് മുമ്പേ സമീപമെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾബൂത്തിന്റെ തൂണിൽ ഇടിച്ച് മറിയുകയാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരും ഒരു ടോൾബൂത്ത് ജീവനക്കാരനുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments