കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 18 ഗ്രാം മയക്കു മരുന്നുമായി യുവാവ് പിടിയിൽ. വളാഞ്ചേരി പാടത്ത് സ്വദേശി മുഹമ്മദ് യാസറിനെയാണ് (24)പിടികൂടിയത്.
ഇയാൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മെഡിക്കൽ കോളേജ് കന്ദമംഗലം, പുവ്വാട്ട് പറമ്പ്,എൻഐടി, കുറ്റിക്കാട്ടൂർ ,മാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്.
മെഡിക്കൽ കോളേജ് സി ഐ ബെനിലാൽ, അസിസ്റ്റൻറ് നോർത്ത് കമ്മീഷണർ സുദർശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മയക്കുമരുന്ന് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് മടങ്ങുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ വിൽപ്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Comments