വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തി; കണ്ണൂരിൽ നിന്നും പിടികൂടിയത് പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ - Pork meat seized
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തി; കണ്ണൂരിൽ നിന്നും പിടികൂടിയത് പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ – Pork meat seized

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 03:09 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി. പിഗ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിടികൂടിയത്. ഇവ മൃഗസംരക്ഷണ വകുപ്പിനെ സംഘം ഏൽപ്പിച്ചു. വിലക്ക് മറികടന്ന് കണ്ണൂർ കൂട്ടുപുഴ വഴി കേരളത്തിലേക്ക് കടത്തിയ ഇറച്ചിയാണ് ഫാർമേഴ്‌സ് അസോസിയേഷൻ പിടികൂടി കൈമാറിയത്. പന്നികളിൽ ആഫ്രിക്കൻ സൈ്വൻ ഫ്‌ളൂ (African swine fever) പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പന്നിയിറച്ചിക്ക് വിലക്ക് ഏർപ്പെടുത്തിയത്.

കൂട്ടുപുഴയിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് പന്നിയിറച്ചിയെത്തിയ വാഹനമടക്കം പിടികൂടിയത്. ഇവർ ഇറച്ചിക്കടകളിൽ കിലോയ്‌ക്ക് 150 രൂപയ്‌ക്ക് നൽകാനായിരുന്നു ലക്ഷ്യമിട്ടത്. വിപണിയിൽ ഇത് 300 രൂപയ്‌ക്ക് വിറ്റഴിക്കും. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വളർത്തുന്ന പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവയും വിതരണം ചെയ്യരുതെന്ന് അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

റോഡ്, റെയിൽ, വ്യോമ മാർഗം വഴി സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താൻ പാടില്ലെന്നാണ് നിർദേശം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പന്നിയിച്ചിക്ക് ഇവിടെ വിലക്കില്ല. മാരകവും അതീവ ഗുരുതരവുമായ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനിയെങ്കിലും ഇവ മനുഷ്യരിലേക്ക് പകരുകയില്ല.

 

 

Tags: KannurAfrican swine feverPork meat
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies