തിരുവനന്തപുരം:കർക്കിടക വാവുമായി ബന്ധപ്പെട്ട് കെ.എസ് ആർ ടി സി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് 30 ശതമാനം അധിക നിരക്ക് ഈടാക്കാൻ നിർദ്ദേശം. കെ.എസ് ആർ ടി സി സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഇറക്കിയ ഉത്തരവിലാണ് അമിത നിരക്ക് ഈടാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.
സൗത്ത് സോണിൽ വരുന്ന കൊല്ലം തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്നാൽ മറ്റ് സോണിലും സമാന രീതിയിൽ അധിക നിരക്ക് ഈടാക്കിയാകും കെ.എസ് ആർ ടി സി കർക്കിടക വാവ് ദിവസം സർവ്വീസ് നടത്തുക.
Comments