'ബൊമ്മി'യായി ഹൃദയം കവർന്ന നടി; മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാര നിറവിൽ അപർണ ബാലമുരളി - Aparna Balamurali
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബൊമ്മി’യായി ഹൃദയം കവർന്ന നടി; മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാര നിറവിൽ അപർണ ബാലമുരളി – Aparna Balamurali

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 05:33 pm IST
Facebook
Twitter
WhatsAppTelegram

ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രതിസന്ധികളെ മറികടന്ന് സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. തെന്നിന്ത്യൻ സൂപ്പർതാരമായ സൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമയായി സൂരറൈ പോട്ര് രേഖപ്പെടുത്തിയപ്പോൾ ചിത്രത്തിൽ ബൊമ്മിയായെത്തിയ മലയാളി നടി അപർണ ബാലമുരളിയുടെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അപർണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നായിരുന്നു ബൊമ്മിയെ ഏവരും വിലയിരുത്തിയത്. കണക്കുക്കൂട്ടലുകൾ തെറ്റിക്കാതെ ഇന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും (National Award 2022) ബൊമ്മിയെ തേടിയെത്തി. യുവനടിയായ അപർണയ്‌ക്ക് തമിഴ് സിനിമയിലൂടെ ലഭിച്ച ഈ ആദരം ഓരോ മലയാളിക്കും, മലയാളി ചലച്ചിത്ര മേഖലയ്‌ക്കും അഭിമാനമാകുകയാണ്.

സൂരറൈ പോട്ര് അഭ്രപാളിയിലെത്തി മികച്ച പ്രതികരണങ്ങൾ നേടിയപ്പോൾ ബൊമ്മിയ്‌ക്കായി സ്വീകരിച്ച തന്റെ കഷ്ടപ്പാടും കഠിനാധ്വാനവും അപർണ വെളിപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ പരിശീലനങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമൊടുവിലായിരുന്നു തമിഴ് ഭാഷയെ മധുരൈ ശൈലിയിൽ അപർണ ബാലമുരളി അവതരിപ്പിച്ചത്. ബൊമ്മിയിലേക്കുള്ള വേഷപ്പകർച്ചയ്‌ക്കായി അപർണ നടത്തിയ മാസങ്ങൾ നീണ്ട പ്രയാണം വലിയ ചർച്ചയുമായിരുന്നു. കരുത്തുറ്റവളും നിർഭയയും പുരുഷനൊപ്പം തോളോട് തോൾ നിൽക്കുന്നവളുമായ ബൊമ്മിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ചപ്പോൾ അപർണയ്‌ക്ക് നൂറിരട്ടി മധുരമാകുകയാണ് ഈ ദേശീയ പുരസ്‌കാരം.

സൂരറൈ പോട്ര് പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച സംവിധായിക സുധാ കൊങ്കാരയ്‌ക്കാണ് ഏറ്റവുമധികം നന്ദിയറിയിക്കാനുള്ളതെന്നായിരുന്നു പുരസ്‌കാര നേട്ടത്തിന് പിന്നാലെ അപർണ ബാലമുരളി പ്രതികരിച്ചത്. ഒരു അഭിനേത്രിയെന്ന നിലയിൽ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്ത്രതിനായി സജ്ജമാകാൻ സംവിധായിക സമയം നൽകുകയും അവർ തന്നിൽ അർപ്പിച്ച വിശ്വാസമാണ് ഇന്ന് ഈ നേട്ടത്തിന് അർഹയാക്കിയതെന്നും അപർണ പ്രതികരിച്ചു.

ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അപർണയുടെ കരിയർ മാറ്റിമറിച്ചത് രണ്ടാമത്തെ ചിത്രമായ മഹേഷിന്റെ പ്രതികാരമായിരുന്നു. ജിംസിയെന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പുതുമുഖ നടി, പിന്നീട് നിരവധി ചിത്രങ്ങളിലൂടെ വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഒടുവിൽ സിനിമയിലെത്തി നാലാം വർഷം പിന്നിടുമ്പോഴാണ് ദേശീയ പുരസ്‌കാരത്തിന് അർഹയാക്കിയ സൂരറൈ പോട്ര് അപർണയെ തേടിയെത്തുന്നത്. അപർണയുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു നടൻ സൂര്യയോടൊപ്പമുള്ള സൂരറൈ പോട്ര്. തെന്നന്ത്യയിലെ വിവിധ ഭാഷകളിലായി 17-ഓളം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ അപർണ ബാലമുരളി പിന്നണി ഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Tags: Aparna BalamuraliNational Award
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies