സച്ചിയ്ക്ക് രാജ്യത്തിന്റെ ആദരം; അയ്യപ്പനും കോശിയിലൂടെ 'മികച്ച സംവിധായകൻ'; മലയാളികൾക്ക് നോവോർമ്മയായി അതുല്യ കലാകാരൻ: Best Director Sachi
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സച്ചിയ്‌ക്ക് രാജ്യത്തിന്റെ ആദരം; അയ്യപ്പനും കോശിയിലൂടെ ‘മികച്ച സംവിധായകൻ’; മലയാളികൾക്ക് നോവോർമ്മയായി അതുല്യ കലാകാരൻ: Best Director Sachi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാളികളുടെ ഹൃദയം പിടിച്ചുലച്ച പ്രഖ്യാപനമാണ് ‘മികച്ച സംവിധായകൻ’ എന്ന വി​ഭാ​ഗത്തിൽ നടന്നത്. മികച്ച സംവിധായകനായി മലയാളികളെ വിട്ട് പിരിഞ്ഞ പ്രിയപ്പെട്ട സംവിധായകൻ സച്ചി തിരഞ്ഞെടുക്കപ്പെട്ടു. 2020 ൽ ബിജുമോനോനെയും പൃഥ്വി രാജിനെയും നായകന്മാരാക്കി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനായി സച്ചി തിരഞ്ഞെടുക്കപ്പെട്ടത്.

മലയാള സിനിമയിൽ ഹിറ്റുകളുടെ ശിൽപ്പിയായിരുന്നു സച്ചി. എന്നാൽ തന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന സിനിമകൾ ബാക്കി വെച്ചുകൊണ്ടാണ് മലയാള സിനിമയോട് അദ്ദേഹം വിട പറഞ്ഞത്. 2020ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെങ്കിലും ആ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റ് കൂടി തന്നിട്ടാണ് സച്ചി മടങ്ങിയത്. അയ്യപ്പനും കോശിയും എന്ന ചിത്രം ഏറ്റെടുത്തത് മലയാളികൾ മാത്രമല്ല, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സിനിമയ്‌ക്ക് പ്രശംസകൾ ലഭിച്ചിരുന്നു. ഇപ്പോൾ രാജ്യവും ആ അതുല്യ കലാകാരനെ ആദരിച്ചിരിക്കുകയാണ്. അയ്യപ്പനും കോശിയിലൂടെ സച്ചി രാജ്യം മുഴുവൻ അറിയപ്പെടും.

പതിമൂന്ന് വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടിയതിനേക്കാള്‍ പ്രശംസകളും സ്നേഹവും പ്രേക്ഷകരിൽ നിന്ന് അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രം കൊണ്ട് സച്ചിയ്‌ക്ക് നേടാൻ കഴിഞ്ഞു. വാണിജ്യസിനിമകളും കലാമൂല്യമുള്ള സിനിമകളും ഒരുപോലെ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും എന്ന ചിത്രം പുരസ്കാര പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സച്ചി കണ്ടെത്തി സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ നഞ്ചിയമ്മയടക്കം പുരസ്കാര നിറവിൽ നിൽക്കുമ്പോൾ ഇതൊന്നും കാണാൻ ആ അതുല്യ കലാകാരൻ ഇല്ല എന്നത് മലയാളികളെ വേദനപ്പിക്കുന്നു. ഒരു നോവോർമ്മയായി സച്ചി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നു.

 

Tags: ayyapanum koshiyumnational film awards 2022
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies