ചന്ദ്രശേഖര റാവുവിന്റെ നയങ്ങളോട് വിയോജിപ്പ്; ടിആർഎസ് നേതാവ് രാമചന്ദ്രു തേജ്വത് പാർട്ടി വിട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രശേഖര റാവുവിന്റെ നയങ്ങളോട് വിയോജിപ്പ്; ടിആർഎസ് നേതാവ് രാമചന്ദ്രു തേജ്വത് പാർട്ടി വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നയിക്കുന്ന തെലങ്കാന രാഷ്‌ട്രീയ സമിതി പാർട്ടിയിൽ നിന്നും (ടി.ആർ.എസ്) രാമചന്ദ്രു തേജവത് പടിയിറങ്ങുന്നു. ഡൽഹിയിലെ സംസ്ഥാനത്തിന്റെ മുൻ പ്രത്യേക പ്രതിനിധിയും പാർട്ടി അംഗവുമായ അദ്ദേഹം രാജിവച്ചതായി വ്യക്തമാക്കി. പാർട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചത്.

സംസ്ഥാന സർക്കാരിന്റെയും പാർട്ടിയുടെയും പല തീരുമാനങ്ങളും അദ്ദേഹത്തെ അസ്വസ്തനാക്കിയിരുന്നതായി മുഖ്യമന്ത്രി കെസിആറിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. പാർട്ടിയുടെ പല തീരുമാനങ്ങളും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ തേജ്വത് വ്യക്തമാക്കി.

ന്യൂഡൽഹിയിലെ തെലങ്കാന സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ മികവ് തെളിയ്‌ക്കാനായെന്ന് അദ്ദേഹം പറഞ്ഞു. കാലേശ്വരത്തെ മഴവെള്ള ഡ്രെയിനേജ് പദ്ധതി, 151 കിലോമീറ്റർ സെക്കന്തരാബാദ്- കരീംനഗർ റെയിൽവേ, 3100 കിലോമീറ്റർ വരുന്ന ദേശീയപാത വികസനം, ഭദ്രാധി പവർ പ്രോജക്ട് തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് രാമചന്ദ്രു തേജ്വത്. അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ പുരോഗതിയ്‌ക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമായിരുന്നിട്ടും സർക്കാരും പാർട്ടിയും അത് ഉപയോഗപ്പെടുത്താൻ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാതിരുന്നതും അദ്ദേഹത്തിനെ നിരാശനാക്കി.കെസിആറിനെ പോലുള്ളൊരു ഉയർന്ന പദവിയിലുള്ള വ്യക്തിയ്‌ക്ക് രാഷ്‌ട്രീയം നോക്കാതെ തീരുമാനമെടുക്കാമായിരുന്നു എന്നും കത്തിൽ പറയുന്നു. പാർട്ടിയിൽ നിന്ന് പിന്മാറാനും പ്രഥമിക അംഗത്വങ്ങളിൽ നിന്ന് രാജിവെയ്‌ക്കാൻ തീരുമാനമെടുക്കുന്നതായും പറഞ്ഞു.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപദി മുർമുവിനെതിരെ വലിയ തോൽവിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹ ഏറ്റുവാങ്ങിയത്. സിൻഹയെ ടിആർഎസ് പിന്തുണച്ചതും ശ്രദ്ധേയമാണ്. മുർമു 64 ശതമാനം വോട്ട് നേടിയപ്പോൾ സിൻഹയ്‌ക്ക് 36 ശതമാനം വോട്ടു മാത്രമാണ് നേടാനായത്.

Tags: telanganaK. Chandrashekar Raotrs leader
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies