ഇഡി അറസ്റ്റ് ചെയ്ത തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിക്ക് നെഞ്ചുവേദന; ആശുപത്രിയിലേക്ക് മാറ്റി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡി അറസ്റ്റ് ചെയ്ത തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിക്ക് നെഞ്ചുവേദന; ആശുപത്രിയിലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 10:04 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: എസ്എസ്സി റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്കാണ് പാർത്ഥ ചാറ്റർജിയെ മാറ്റിയത്. മന്ത്രിയെ നേരത്തെ കൊൽക്കത്തയിലെ ബാങ്ക്ഷൽ കോടതി രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.

സർക്കാർ ആശുപത്രിയായ എസ്എസ്‌കെഎമ്മിൽ പ്രവേശിപ്പിക്കുന്നത് രാഷ്‌ട്രീയ സ്വാധീനമുണ്ടാക്കാനുള്ള സാധ്യതയുള്ളതായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വാദങ്ങൾ പുരോഗമിക്കുകയാണ്.
വാണിജ്യ- വ്യവസായ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അനുമതിയും വാങ്ങിയിട്ടില്ലെന്നും കൃത്യസമയത്ത് തന്നെ ഹാജരായിട്ടുണ്ടെന്നും മന്ത്രിയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ അർപിത മുഖർജിയുടെ വസതിയിൽ നിന്നും കണ്ടെടുത്ത രേഖകളിൽ ഇരുവരും തമ്മിലുള്ള ബന്ധവും പണമിടപാടുകളും വ്യക്തമാണെന്ന് ഇഡിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വ്യക്തമാക്കി. നിസാരവൽകരിക്കാൻ കഴിയുന്ന കുറ്റമല്ലെന്നും വൻ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇഡി അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കൊൽക്കത്തയിലെ വസതിയിൽ നിന്നാണ് ചാറ്റർജി അറസ്റ്റിലായത്. കണ്ടെടുത്ത മൊബൈൽ ഫോണുകൾ എന്താവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കുറ്റാന്വേഷണ രേഖകൾ, കമ്പനി വിശദാംശങ്ങൾ, വിദേശ കറൻസി, സ്വർണ്ണം എന്നിവയും തട്ടിപ്പുമായി ബന്ധപ്പെട്ടവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

നോൺ ടീച്ചിംഗ് സ്റ്റാഫ് (ഗ്രൂപ്പ് സി & ഡി), അസിസ്റ്റന്റ് ടീച്ചർ ,പ്രൈമറി സ്‌കൂൾ അധ്യാപകർ എന്നിവരുടെ റിക്രൂട്ട്മെന്റിലെ ക്രമക്കേടുകൾ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുകയാണ്. പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് ഈ അഴിമതി പുറത്തുവന്നത്. ഏപ്രിൽ 26, മെയ് 18 തീയതികളിലായി ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Tags: EDPartha Chatterjee
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies