ഫ്ളാഗ് കോഡ് ഭേദഗതിയെ സ്വാഗതം ചെയ്ത് ഫ്ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ; സാധാരണക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂർ സമയവും പതാക ഉയർത്താമെന്നും ഫൗണ്ടേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്ളാഗ് കോഡ് ഭേദഗതിയെ സ്വാഗതം ചെയ്ത് ഫ്ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ; സാധാരണക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂർ സമയവും പതാക ഉയർത്താമെന്നും ഫൗണ്ടേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 11:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2002 ലെ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്തതിനെ സ്വാഗതം ചെയ്ത് ഫ്‌ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) പ്രസിഡന്റ് നവീൻ ജിൻഡാൽ. ഭേദഗതി പ്രകാരം സാധാരണക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂർ സമയവും പതാക ഉയർത്താൻ സാധിക്കും. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായാണ് ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്തത്.

അന്തസ്സോടെയും അഭിമാനത്തോടെയും കൂടുതൽ ആളുകൾ ക്യാമ്പയിനിന്റെ ഭാഗമാകുമെന്നും എല്ലാ ദിവസവും പതാക ഉയർത്താൻ അനുവദിക്കുന്നത് പുരോഗമന പരമായ തീരുമാനമാണെന്നും എഫ്എഫ്‌ഐ വ്യക്തമാക്കി. രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയരണമെന്നത് ജിൻഡാലിന്റെ സ്വപ്‌നമായിരുന്നു.ജനങ്ങൾ പതാക ഉയർത്തണമെന്നും ത്രിവർണ പതാകയിൽ നിന്നും പ്രചേദനം ഉൾക്കൊള്ളണമെന്നും എഫ്എഫ്‌ഐ കൂട്ടിച്ചേർത്തു. പതാകയുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഭരണത്തിലേറുന്ന സർക്കാരുകൾ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് തുടരണം. സ്മാരക പതാകകളും തുണി നിർമിത പതാകകളും 24 മണിക്കൂർ സമയവും ഉയർത്താനാണ് ഇന്നലെ നിലവിൽ വന്ന ഭേദഗതിയിൽ പറയുന്നത്.

2004 വരെ തിരഞ്ഞെടുത്ത ദിവസങ്ങളിൽ മാത്രമാണ് പതാക ഉയർത്താൻ അനുവാദമുണ്ടായിരുന്നത്. ഒരു ദശാബ്ദം നീണ്ട് നിന്ന പോരാട്ടങ്ങൾക്കൊടുവിലാണ് ആഴ്ചയിൽ ഏഴു ദിവസവും പതാക ഉയർത്താൻ അവകാശം ലഭിച്ചത്. 1992 ൽ റായ്ഗഡിൽ ജിൻഡാൽ ത്രിവർണ പതാക ഉയർത്തിയപ്പോൾ ഫ്‌ളാഗ് കോഡ് അനുസരിച്ച് പൗരന് പ്രത്യേക ദിവസങ്ങളിൽ അല്ലാതെ പതാക ഉയർത്താൻ അനുവാദമില്ലെന്ന കാരണത്താൽ ബിലാസ്പൂർ കമ്മീഷണർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റ പോരാട്ടങ്ങൾ ആരംഭിച്ചത്. ജിൻഡാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നയപരമായ തീരുമാനം മാത്രമാണ് പതാക ഉയർത്തുന്നതെന്നും കോടതിയ്‌ക്ക് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

2004 ജനുവരി 23 ന് പതാക ഉയർത്തുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി കോടതി നിരീക്ഷിക്കുകയും പതാക ഉയർത്താൻ അനുമതി ലഭിക്കുകയും ചെയ്തു.

Tags: Naveen Jindal
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies