പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുർമു അഭിമാനമെന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച നഞ്ചിയമ്മ. വനവാസി വിഭാഗത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.
രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം വാങ്ങാൻ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും അവർ കൂട്ടിച്ചേർത്തു. ഗോത്രവിഭാഗത്തിൽ നിന്ന് വനിത രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നത് വനവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് നഞ്ചിയമ്മ പറഞ്ഞു
ഇന്ന് രാവിലെ സെൻട്രൽ ഹാളിൽ വെച്ച് ദ്രൗപദി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എൻവി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവരടക്കം പാർലമെന്റിൽ സന്നിഹിതരായിരുന്നു.ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഗോത്രവിഭാഗത്തിൽ നിന്ന് രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യ വനിതയാണ് ദ്രൗപദി മുർമു.
Comments