തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സർക്കാർ ഇന്ന് വിതരണം ചെയ്യും. ജൂൺ മാസത്തെ ശമ്പളമാണ് ഇന്ന് ജീവനക്കാർക്ക് നൽകുന്നത്. ഇന്ന് ശമ്പളം ലഭിക്കുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ്. ബാങ്കിൽ നിന്നും ഇന്നലെ 50 കോടി രൂപ കെഎസ്ആർടിസി ഓവർഡ്രാഫ്റ്റ് എടുത്തിരുന്നു. ഈ തുകയ്ക്കൊപ്പം രണ്ട് കോടി രൂപ കൂടി ചേർത്താണ് ജീവനക്കാർക്ക് ശമ്പളം നൽകുക.
കരാർ ജീവനക്കാർക്കും ശമ്പളം കിട്ടിത്തുടങ്ങിയിരുന്നു. ഇതിനുവേണ്ടി ഒരു കോടി രൂപയും കെഎസ്ആർടിസി
കൈയ്യിൽ നിന്നും എടുത്തു. സർക്കാരിൽ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ആരംഭിച്ചത്. അതേസമയം ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കുന്നതിന് 26 കോടി രൂപ കൂടി കെഎസ്ആർടിസി കണ്ടത്തേണ്ടതുണ്ട്.
Comments