ക്യൂബയില്‍ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അംബാസിഡര്‍; ചെഗുവേരയുടെ കാലം മുതലുള്ള അനുഭവസമ്പത്ത് തങ്ങള്‍ക്കുണ്ടെന്ന് ക്യൂബന്‍ സ്ഥാനപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യൂബയില്‍ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അംബാസിഡര്‍; ചെഗുവേരയുടെ കാലം മുതലുള്ള അനുഭവസമ്പത്ത് തങ്ങള്‍ക്കുണ്ടെന്ന് ക്യൂബന്‍ സ്ഥാനപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 07:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി ക്യൂബന്‍ അംബാസിഡര്‍ അലെഹാന്ദ്രോ സിമന്‍കാസ് മാരിന്‍. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചിലായിലായിരുന്നു ആരോഗ്യമേഖലയില്‍ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. വിഷയത്തില്‍ കൂട്ടായ ഗവേഷണത്തിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

ചെഗുവേരയുടെ കാലം മുതല്‍ തങ്ങള്‍ക്ക് അന്താരാഷ്‌ട്രതലത്തില്‍ ആരോഗ്യ മേഖലയിലെ സഹകരണത്തില്‍ വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബന്‍ സ്ഥാനപതി പറഞ്ഞു. ജനറല്‍ മെഡിസിന്‍, സ്പെഷ്യാലിറ്റി മെഡിസിന്‍ എന്നീ രംഗങ്ങളില്‍ കേരളവുമായി സഹകരിക്കാനാകും. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം, ഉന്നത വിദ്യാഭ്യാസം, കൃഷി എന്നീ മേഖലയിലുള്ള പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ തേടുമെന്നും അലെഹാന്ദ്രോ മാരിന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായും ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. ക്യൂബ എങ്ങനെയാണ് കോവിഡ് മഹാമാരിയെ നേരിട്ടതെന്ന് വിവരിച്ച അദ്ദേഹം കേരളത്തിലെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി. കുടുംബ ഡോക്ടര്‍ പദ്ധതി, റഫറല്‍ സംവിധാനങ്ങള്‍, വാക്സിന്‍, മരുന്ന് ഉദ്പാദനം തുടങ്ങി മേഖലകളില്‍ സഹകരിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം അബ്രഹാം എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരും ചര്‍ച്ചകളില്‍ ഭാഗമായി.

Tags: Pinarayi VijayanCuba
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies