കോഴിക്കോട് : ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മലവെള്ള പാച്ചിൽ. ആനക്കാംപൊയിൽ ഭാഗത്തെ ഇരുവഞ്ഞിപുഴയിൽ വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് പഞ്ചായത്ത് അധികൃതർ ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു.
കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി പുഴയിലും മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടു. ഉറുമി പുഴയുടെ മഞ്ഞക്കടവ് പാലത്തിന്റെ സമീപമാണ് മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. വനമേഖലയിലെ കനത്ത മഴയോ മണ്ണിടിച്ചിലോ ആകാം മലവെള്ള പാച്ചിലിന് കാരണമെന്നാണ് നിഗമനം.
Comments