ഹൈദരാബാദ്: 70 മണിക്കൂറിനുള്ളില്‍ രണ്ട് കൊടുമുടികള്‍ കീഴടക്കി ലോകറെക്കോര്‍ഡ് സ്വന്തമാക്കി ഹൈദരാബാദ് സ്വദേശിയായ 13കാരന്. ലഡാക്കിലെ മര്‍ഖ താഴ്വരയില് സ്ഥിതി ചെയ്യുന്ന കന്‍ഡ് യാറ്റ്സെ, ഡ്സൊ ജോങ്കോ എന്നീ കൊടുമുടികളാണ് വിശ്വനാഥ് കാത്തികേ എന്ന ഒന്‍പതാം ക്ലാസുകാരന് അനായാസമായി കീഴടക്കിയത്. ആദ്യ കൊടുമുടി കീഴടക്കി 70 മണിക്കൂറിനുള്ളിലാണ് അടുത്ത നേട്ടം കൈവരിക്കുന്നത്.
ഈ മാസം ഒന്‍പതാം തിയതിയാണ് ഈ രണ്ട് കൊടുമുടികളിലേക്കുമുള്ള ട്രെക്കിംഗ് ആരംഭിച്ചത്. ജൂലൈ 22നാണ് ഇത് അവസാനിച്ചത്. യാത്ര അതീവ ദുര്‍ഘടം നിറഞ്ഞതായിരുന്നുവെന്നും, പലപ്പോഴും യാത്ര ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നിയിരുന്നുവെന്നും വിശ്വനാഥ് പറയുന്നു. വായുമര്‍ദ്ദം കുറയുന്നത് വലിയ പ്രശ്നമായിരുന്നു. ശ്വസിക്കാന്‍ പ്രശ്നങ്ങള്‍ നേരിട്ടു. എന്നാല്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും വിശ്വനാഥ് പറഞ്ഞു.
പരിശീലകര്‍ക്കും വിശ്വനാഥ് നന്ദി പറയുന്നു. പരിശീലകരായ സായ് തേജ, ചൈതന്യ, പ്രശാന്ത് എന്നിവരാണ് ഈ യാത്രയ്ക്ക് പ്രചോദനം നല്‍കിയത്. കൃത്യമായ പരിശീലനം ലഭിച്ചു, പല സമയത്തും പിന്നോട്ടു പോയെങ്കിലും പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാനായി. റുദുഗൈറ കൊടുമുടികളിലേക്കായിരുന്നു ആദ്യ യാത്ര. എന്നാല്‍ അതിന്റെ ബേസ് ക്യാമ്പില്‍ പോലും എത്താനായില്ല. നിരന്തര പരിശീലനത്തിലൂടെയാണ് ഇപ്പോഴത്തെ ലക്ഷ്യം കൈവരിച്ചതെന്നും’ വിശ്വനാഥ് പറയുന്നു.
Comments