രാജ്യത്തിന്റെ അഭിമാനം; ഐ.എൻ.എസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറി; അടുത്ത മാസം ഔദ്യോഗികമായി സേനയുടെ ഭാഗമാകും-ins vikrant
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ അഭിമാനം; ഐ.എൻ.എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറി; അടുത്ത മാസം ഔദ്യോഗികമായി സേനയുടെ ഭാഗമാകും-ins vikrant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാവിക സേനയുടെ സമുദ്ര സുരക്ഷയ്‌ക്ക് ശക്തി പകരാൻ ഇനി ഐഎൻഎസ് വിക്രാന്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ നിർമ്മാണ കമ്പനി നാവിക സേനയ്‌ക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിനായിരുന്നു കപ്പലിന്റെ നിർമ്മാണ ചുമതല.

ഉച്ചയോടെയായിരുന്നു നാവിക സേനാ ആസ്ഥാനത്തുവെച്ച് ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറിയത്. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ കപ്പൽ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ നിന്നും കപ്പൽ കൈമാറുന്നതിന്റെ ചിത്രങ്ങൾ നാവിക സേന ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാലാം വട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതോടെയാണ് കപ്പൽ കൈമാറാൻ കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡ് തീരുമാനിച്ചത്. രണ്ട് ആഴ്ച മുൻപായിരുന്നു നാലാം വട്ട പരീക്ഷണം പൂർത്തിയായത്. തുടർന്ന് അവസാനവട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം കപ്പൽ കൈമാറുകയായിരുന്നു. നാല് പരീക്ഷണങ്ങളിലും കപ്പൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ 2022 ജൂലൈ വരെയായിരുന്നു പരീക്ഷണങ്ങൾ.

ഭൂരിഭാഗവും തദ്ദേശീയ സാമഗ്രികൾ കൊണ്ട് നിർമ്മിച്ച കപ്പൽ രൂപ കൽപ്പന ചെയ്തിരിക്കുന്നത്
ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ്. 262 മീറ്ററാണ് കപ്പലിന്റെ നീളം. 45,000 ടൺ  ശേഷിയും കപ്പലിനുണ്ട്. 20,000 കോടി രൂപ ചിലവിട്ട് നിർമ്മിച്ച കപ്പലിന്റെ പരമാവധി വേഗം 28 നോട്ട്‌സ് ആണ്. മിഗ് 29കെ, കമോവ്-31, എംഎച്ച് 60 ആർ മൾട്ടി റോൾ ഹെലികോപ്റ്റർ, എൽഎച്ച് ലൈറ്റ് കോംപാറ്റ് ഹെലികോപ്റ്റർ എന്നിവ വഹിക്കാൻ കഴിയും.

മൂന്ന് ഘട്ടങ്ങളായായിരുന്നു കപ്പൽ നിർമ്മാണത്തിനുള്ള കരാർ കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകിയത്. ബിഇഎൽ, ബിഎച്ച്ഇഎൽ, ജിആർഎസ്ഇ, കെൽട്രോൾ, ലാർസൻ ആന്റ് ടർബോ തുടങ്ങിയ വൻകിട കമ്പനികളുടെയും, 100 ഓളം ചെറുകിട കമ്പനികളുടെയും സഹകരണത്തോടെയാണ് കൊച്ചിൻ ഷിപ്പിയാഡ് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്.

Tags: indian navyins vikranthcochin shipyard
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies