ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രവർത്തകരെ വധിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ച് ഇന്ത്യ. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഇത്തരം ക്രൂര നടപടികളിലേക്ക് പോകുന്ന ഭരണകൂടങ്ങൾ ഏകാധിപത്യത്തിന് സമമാണെന്നു ഇന്ത്യ കുറ്റപ്പെടുത്തി. ഭരണകക്ഷിയായി ബന്ധമുള്ള നാല് പേരെയാണ് വധിച്ചത്. നാല് പേരെ വധിച്ച സൈന്യത്തിന്റെ നടപടിയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു കൊള്ളുന്നു എന്ന് ഇന്ത്യയുടെ വിദേശ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ മ്യാൻമറിലെ ഭരണകൂടം തികച്ചും പക്വത ഇല്ലാതെയാണ് പെരുമാറിയത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കാനാണ് ഓരോ ഭരണകൂടവും ശ്രമിക്കേണ്ടത്. അല്ലാതെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും ഇല്ലാതാക്കുകയുമല്ല വേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ ജനാധിപത്യത്തിന്റെ സൗന്ദര്യം നശിച്ചു പോകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്രൂരമായ മാനുഷ്യാവകാശ ലംഘനമാണ് ഭരണകൂടം മ്യാൻമറിൽ നടത്തിയിരിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആക്ടിങ് ഡയറക്ടർ എലയൻ പിയേഴ്സൺ പറഞ്ഞു. എന്നാൽ ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾ വിമർശിച്ചത് മൂലം ലോകത്തിനു മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണ് മ്യാൻമർ.
Comments