ക്ഷേത്രങ്ങൾ പണിയാൻ ജീവിതം ഉഴിഞ്ഞുവെച്ച ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിൽ; കൊള്ളയടിച്ചുകൊണ്ടുപോയ വിഗ്രഹം തിരിച്ചെത്തിക്കാൻ നടപടികളുമായി സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ഷേത്രങ്ങൾ പണിയാൻ ജീവിതം ഉഴിഞ്ഞുവെച്ച ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിൽ; കൊള്ളയടിച്ചുകൊണ്ടുപോയ വിഗ്രഹം തിരിച്ചെത്തിക്കാൻ നടപടികളുമായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 08:04 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണിൽ : തമിഴ്‌നാട്ടിൽ നിന്ന് കൊള്ളയടിച്ചുകൊണ്ട് പോയ ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിലെ മ്യൂസിയത്തിൽ കണ്ടെത്തി. 1929 ൽ നാഗപ്പട്ടണത്തെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോയ സെംബിയൻ മഹാദേവിയുടെ പ്രതിമയാണ് ഐഡൽ വിംഗ് പോലീസ് കണ്ടെത്തിയത്. ഇത് തിരികെ രാജ്യത്തെത്തിക്കാനുളള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

1929-ൽ ന്യൂയോർക്കിലെ പ്രശസ്ത പുരാവസ്തു ഗവേഷകനായ ഹാഗോപ് കെവോർക്കിയനിൽ നിന്നാണ് ഫ്രീർ ഗ്യാലറി ഓഫ് ആർട്ട് ഈ വിശിഷ്ടമായ വെങ്കല വിഗ്രഹം വാങ്ങിയത്. 1962 ൽ കെവോർക്കിയൻ മരിച്ചു. എന്നാൽ വിഗ്രഹം ആരിൽ നിന്ന് എത്ര തുകയ്‌ക്ക് സ്വന്തമാക്കി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് ഡയറക്ടർ ജനറൽ കെ ജയന്ത് മുരളി പറഞ്ഞു.

2015ൽ തന്റെ സന്ദർശന വേളയിൽ ഫ്രീർ ഗ്യാലറി ഓഫ് ആർട്ടിൽ സെംബിയൻ മഹാദേവിയുടെ വിഗ്രഹം കണ്ടതായി രാജേന്ദ്രൻ എന്നയാൾ വെളിപ്പെടുത്തി. തുടർന്ന് നാഗപ്പട്ടണത്ത് നിന്നും 25 കിലോമീറ്റർ അകലെയുള്ള സെംബിയൻ മഹാദേവി ഗ്രാമത്തിലെ കൈലാസനാഥ സ്വാമി ശിവൻ ക്ഷേത്രത്തിലെ ആളുകളുമായി ഈ വിവരം പങ്കുവെച്ചു. 2018 ലാണ് ഇത് സംബന്ധിച്ച് വേളാങ്കണ്ണി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഈ കേസ് ഐഡൽ വിംഗ് പോലീസിന് കൈമാറുകയായിരുന്നു.

ജയന്ത് മുരളി, പോലീസ് ഇൻസ്പെക്ടർ ജനറൽ ആർ ദിനകരൻ, ബി രവി പോലീസ് സൂപ്രണ്ട് എന്നിവരാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ എപ്പിഗ്രാഫി ബ്രാഞ്ചിന്റെ സഹായത്തോടെ അന്വേഷണ സംഘത്തിന് ലഭിച്ചു. 60 വർഷത്തിലേറെയായി അവിടെ ജോലി ചെയ്തിരുന്ന ക്ഷേത്ര ജീവനക്കാരോട് ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി.

ചോള ചക്രവർത്തിയായ കണ്ഠരാദിധ്യ തേവരുടെ ഭാര്യയായിരുന്നു ചോള രാജ്ഞി സെംബിയൻ മഹാദേവി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികൾക്ക് ഒരു പുത്രനുണ്ടായിരുന്നു- ഉത്തമചോള തേവർ അഥവാ മാതുരന്തഗ തേവർ എന്നായിരുന്നു പുത്രന്റെ പേര്.

സെംബിയൻ മഹാദേവിക്ക് 15 വയസ്സുള്ളപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു. അന്ന് മകന് ഒരു വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം, രാജ്ഞി തന്റെ ജീവിതം ക്ഷേത്രങ്ങൾ പണിയുന്നതിനും കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചു.

ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ രാജ്ഞികളിൽ ഒരാളായിരുന്നു അവർ. 60 വർഷക്കാലം നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങൾക്ക് ഉദാരമായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അവരുടെ കാലത്താണ് ഇഷ്ടിക ക്ഷേത്രങ്ങളിൽ നിന്ന് മാറി ഗ്രാനൈറ്റ് കൊണ്ട് ക്ഷേത്രങ്ങൾ പണിയാൻ ആരംഭിച്ചത്.

യുനെസ്‌കോ ഉടമ്പടി പ്രകാരം സെംബിയൻ മഹാദേവിയുടെ വിഗ്രഹം വീണ്ടെടുക്കാനും സെംബിയൻ മഹാദേവി കൈലാസനാഥർ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Tags: PREMIUMWashingtonarchaeological survey of india
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies