തൊടുപുഴ : പോക്‌സോ കേസ് ഇരകൾക്ക് ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്‌സോ കോടതി. ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 81 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2019 നവംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇടുക്കി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
15 വയസ്സുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം ശിക്ഷയും കോടതി വിധിച്ചു. രാജക്കാട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വീടിന് അകത്ത് കയറി പെൺകുട്ടിയെ മാനഭംഗപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. എന്നാൽ ഇയാളുടെ കൈയ്യിൽ കടിച്ച് പെൺകുട്ടി ഓടി രക്ഷപ്പെട്ടു. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയെയും മറ്റൊരു ആൺകുട്ടിയെയും പ്രതി മർദ്ദിച്ചിരുന്നു.
10 വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിക്ക് 40 വർഷത്തെ തടവാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ 20 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും.
Comments