സാധാരണക്കാരന്റെ സമ്പാദ്യം സഹകരണ ബാങ്കുകളിൽ കുടുങ്ങി കിടക്കുന്നു; സഹകരണ മേഖലയിൽ സുതാര്യത ഉറപ്പു വരുത്താൻ വകുപ്പിന്റെ ചുമതലയുള്ള അമിത് ഷാ ഇടപെടണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാധാരണക്കാരന്റെ സമ്പാദ്യം സഹകരണ ബാങ്കുകളിൽ കുടുങ്ങി കിടക്കുന്നു; സഹകരണ മേഖലയിൽ സുതാര്യത ഉറപ്പു വരുത്താൻ വകുപ്പിന്റെ ചുമതലയുള്ള അമിത് ഷാ ഇടപെടണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കരുവന്നൂർ മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ വൻ സാമ്പത്തിക തട്ടിപ്പുകൾക്കു പിന്നാലെയാണ് സംസ്ഥാനത്തെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞത്. സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്താൻ സഹകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സാധാരണക്കാരായ പാവങ്ങളുടെ ആയുഷ്ക്കാല സമ്പാദ്യം സർക്കാർതലത്തിൽ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ കുടുങ്ങി കിടക്കുകയാണ്. നിക്ഷേപകരുടെ പണം അമാന്തമില്ലാതെ അവർക്ക് തിരികെ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടിയെടുക്കണം. കരുവന്നൂരിൽ സി.പി.എമ്മും മാവേലിക്കരയിൽ കോൺഗ്രസും ഭരിച്ച ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. ജീവനക്കാർക്കൊപ്പം പാർട്ടി പ്രതിനിധികളായ ഭരണസമിതി അംഗങ്ങളും തട്ടിപ്പ് കേസിൽ പ്രതികളാണെന്ന് കുമ്മനം ആരോപിച്ചു.

സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ കണ്ടുപിടിക്കാൻ ബാധ്യസ്ഥരായ ഓഡിറ്റ് വിഭാഗം സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അവരുടെ ഒത്താശയില്ലാതെ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തുക അസാധ്യമാണെന്ന് കുമ്മനം പറഞ്ഞു. മാറി മാറി ഭരിച്ച സർക്കാരുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകാരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖ ഉറപ്പാക്കാൻ റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടപ്പോൾ സർക്കാർ അതിനെ തടയുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാണിക്കുന്നത് ധനകാര്യ ഇടപാടുകളിലെ ദുരൂഹതകളാണ്. സി.പി.എമ്മും കോൺഗ്രസും അവരുടെ സാമ്പത്തിക ഇടപാടുകൾക്ക് സഹകരണ മേഖലയെ മറയാക്കുകയാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

Tags: Amit Shahcooperative bankkummanam rajashekharan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies