മലബാറിലെ മുസ്ലിം സമുദായത്തെ ഇടതുപക്ഷവുമായി അടുപ്പിക്കാൻ സിപിഎം കണ്ടെത്തിയ ആയുധമാണ് കെ ടി ജലീൽ എന്ന് സമൂഹ മാദ്ധ്യമങ്ങൾ ചർച്ചയാക്കുന്നു. കടുത്ത ഇസ്ലാമിക വാദിയും മുൻ സിമി പ്രവർത്തകനുമായ കെ ടി ജലീൽ എന്ന മുൻ മന്ത്രിയെ മുഖ്യ മന്ത്രി പിണറായി വിജയൻ കൈവിടാതെ കൂടെ കൊണ്ട് നടക്കുന്നത് രാഷ്ട്രീയമായ ആവശ്യത്തിന് മാത്രമാണെന്നാണ് പറയുന്നത്.
കേരളത്തലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അകന്ന് നിൽക്കുന്ന മുസ്ലിം സമുദായത്തെ അടുപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം . അതിന്റെ ഭാഗമായി നടക്കുന്ന പ്രീണന നയങ്ങൾ മുസ്ലിം സമുദായത്തെ സിപിഎമ്മുമായി ചേർത്ത് നിർത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നാണ് സമൂഹമദ്ധ്യമങ്ങൾ ചർച്ചയാക്കുന്നത്. അത്കൊണ്ടാണ് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കാൻ ശ്രമിക്കുന്നത്.
പാർട്ടിക്കുള്ളിൽ ഇതിനോട് വലിയ എതിർപ്പുണ്ടെങ്കിലും അതൊന്നും പറയാൻ പാടില്ലാത്ത സാഹചര്യത്തിലാണുള്ളത്. മുസ്ലിം ലീഗിന് അപ്രമാദിത്യം ഉണ്ടായിരുന്ന മലബാർ പ്രദേശത്ത് ഇടതുപക്ഷം നടത്തുന്ന പ്രീണനം നയം മതേതര സമൂഹത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടവരുത്തുമെന്ന് നിരവധി ആളുകൾ പറഞ്ഞിട്ടുണ്ട്. സിപിഎം എന്നാൽ പിണറിയും , പിണറായി എന്നാൽ സിപിഎമ്മും ആണെന്ന അവസ്ഥയിലൂടെയാണ് പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പോകുന്നത്. ഇതിൽ പ്രവർത്തകർക്കും നേതാക്കൾക്കും അമർഷമുണ്ടെങ്കിലും പുറത്ത് പറയാൻ സാധിക്കാത്ത സാഹചര്യമാണെന്നും പറയുന്നു.
Comments