തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സൂപ്പർസ്റ്റാർ നയൻതാര. ഒരു പുതിയ ചിത്രത്തിൽ നിന്ന് താരത്തിന് ലഭിക്കുന്നത് 10 കോടി രൂപയാണ്. എന്നാൽ തമിഴ് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നായൻതാര അല്ല. അത് മറ്റൊരു നായികയാണ്. ഉർവശി റൗതേലയാണ് നയൻതാരയെ പിന്നിലാക്കി ഇരട്ടി പ്രതിഫലം വാങ്ങുന്നത്.
ഹിന്ദി താരമായ ഉർവശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജൻഡ്. ശരവണ സ്റ്റോഴ്സ് നിർമിച്ച് അരുൾ ശരവണൻ നായകനായ ചിത്രം കൂടെയാണ് ഇത്. ഈ ചിത്രത്തിൽ ഉർവശിക്ക് ലഭിച്ചത് 20 കോടി എന്നാണ് റിപ്പോർട്ട് .
അതേസമയം നയൻതാര പ്രതിഫലം ഉയർത്തിയത് വിവാഹത്തിന് ശേഷമാണ്. കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന നായികയാണ് നയൻസ് എന്ന നയൻതാര. താരത്തിന്റെ വരാനിരിക്കുന്ന ചിത്രം ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാനാണ്. 7 കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
അടുത്തതായി നയൻതാര അഭിനയിക്കാൻ പോകുന്നത് നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് . പത്ത് കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി പ്രതിഫലമായി ചോദിച്ചതെന്നും അതിന് നിർമ്മാതാക്കൾ സമ്മതിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.















