തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഫ്ളക്സ് സെന്റർ ഉടമയെ ഗുണ്ടാ സംഘം സ്ഥാപനത്തിൽ കയറി മർദ്ദിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഉദിയൻകുളങ്ങര സ്വദേശി ശ്യാം പാറശാല ആശുപത്രിയിൽ ചികിത്സയിലാണ്.
കടയടച്ച് വീട്ടിലേക്ക് വരാൻ നിൽക്കുന്നതിനിടെയായിരുന്നു ശ്യാമിന് നേരെ ആക്രമണം ഉണ്ടായത്. കടയടയ്ക്കുന്നതിനിടെ ഇതിന് മുൻപിലായി ഗുണ്ടാ സംഘം വാഹനം പാർക്ക് ചെയ്ത് അതിലിരുന്ന് മദ്യപിച്ചിരുന്നു. ഇത് കടയിലെ ജീവനക്കാർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്.
ആയുധങ്ങളുമായി കടയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി സംഘം ശ്യാമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ശ്യാമിനെ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുണ്ടാ സംഘം ശ്യാമിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ജീവനക്കാർ പോലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments