ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉയർത്തിയാണ് മീരാബായ് സ്വർണം നേടിയത്. ആകെ 201 കിലോ ഗ്രാം ഭാരം ഉയർത്തി, റെക്കോർഡ് പ്രകടനത്തോടെ ആയിരുന്നു മീരാബായ് ചാനുവിന്റെ സ്വർണ നേട്ടം.
മത്സരത്തിൽ പങ്കെടുത്ത മറ്റാർക്കും തന്നെ മീരാബായ് ചാനുവിന്റെ പ്രകടനത്തിന്റെ അടുത്തെങ്ങും എത്താൻ സാധിച്ചില്ല. ഇതോടെ ഏറെ കൊതിച്ച ഗെയിംസ് സ്വർണം ഇന്ത്യക്കായി മീരാബായ് സ്വന്തമാക്കുകയായിരുന്നു. 2018 കോമൺവെൽത്ത് ഗെയിംസിലും മീരാബായ് ചാനു ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവായിരുന്നു
2020 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ മീരാബായ് ചാനു, ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു. 2017 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയ താരമാണ് മീരാബായ് ചാനു.
𝙂𝙊𝙇𝘿 𝙛𝙤𝙧 𝙈𝙞𝙧𝙖𝙗𝙖𝙞 𝘾𝙝𝙖𝙣𝙪 🥇🇮🇳#TeamIndia's first gold at the @birminghamcg22 Commonwealth Games comes in the women's 49kg weightlifting👏🎇#EkIndiaTeamIndia | #B2022 pic.twitter.com/NYy2hiyWph
— Team India (@WeAreTeamIndia) July 30, 2022
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്.
Comments