കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് വരെയുള്ള സാങ്കേതിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സാങ്കേതിന്റെ അച്ഛൻ മഹാദേവ് ആനന്ദ സർഗാർ നാട്ടിൽ ചായക്കട നടത്തുകയാണ്. മൂത്ത മകനായ സാങ്കേതിന് ഒരു സഹോദരനും സഹോദരിയുമുണ്ട്. അമ്മ രാജശ്രീയും അച്ഛനൊപ്പം ചായക്കട നടത്താനുണ്ട്.

 

 

സാധാരണ കുടുംബത്തിന് മകന്റെ ഭാരിച്ച പരിശീലന ചെലവുകൾ താങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ 13 ാം വയസ്സിൽ ഭാരോദ്വഹനത്തിൽ സാങ്കേത് താത്പര്യം പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ അവനെ പിന്തിരിപ്പിച്ചില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായപ്പോഴും മകന്റെ ഡയറ്റിനെക്കുറിച്ചാണ് അച്ഛൻ വേവലാതിപ്പെട്ടത്.

വീട്ടുകാരെ ബുദ്ധിമുട്ടിലാക്കാതെ പരിശീലന ചിലവുകൾക്കുളള പണം കണ്ടെത്താനും സാങ്കേത് ശ്രമിച്ചിരുന്നു. എന്നും രാവിലെ അഞ്ചര മണിക്ക് എഴുന്നേറ്റിരുന്ന സാങ്കേത് അച്ഛനെ കടയിൽ സഹായിക്കും. ചായ ഉണ്ടാക്കുകയായിരുന്നു പ്രധാന ജോലി. ഇത് കഴിഞ്ഞ ശേഷം ജിമ്മിലേക്ക് പോകും. തന്റെ ബാല്യകാലം മുഴുവൻ കുടുംബത്തിനായി ത്യജിച്ച ആ കുട്ടിക്ക് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഭാരോദ്വഹനത്തിലൂടെ രാജ്യത്തിന്റെ കീർത്തി ഉയർത്തുക… ആ സ്വപ്‌നം ഇപ്പോൾ സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് സാങ്കേതിന്റെ കുട്ടിക്കാലത്തെ പരിശീലകൻ
മയൂർ സിൻഹാസാനെ പറഞ്ഞു.

ഒന്നാമനായി എത്തുന്നതിന് മുമ്പ് സങ്കേതിന് സ്പോൺസറോ മറ്റോ ഉണ്ടായിരുന്നില്ല. അവന്റെ എല്ലാ കാര്യങ്ങളും അച്ഛനാണ് നോക്കിയിരുന്നത്. അവന്റെ ഭക്ഷണത്തിലും വ്യായാമത്തിലും അദ്ദേഹം പൂർണ്ണ ശ്രദ്ധചെലുത്തി. പണം കടം വാങ്ങിയാണ് അച്ഛൻ സാങ്കേതിനെ പരിശീലിപ്പിച്ചത് എന്ന് പരിശീലകൻ പറഞ്ഞു.

തന്റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു ഭാരോദ്വഹനത്തിൽ പങ്കെടുക്കണമെന്നത് എന്ന് സാങ്കേതിന്റെ അച്ഛൻ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അത് നിറവേറ്റാനായില്ല. അതുകൊണ്ട് തന്നെ സാങ്കേത് ഇങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ എതിർത്തില്ല. അവന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. ചായക്കടയിലൂടെ കാര്യമായി സമ്പാദിക്കാൻ സാധിക്കാറില്ലെന്ന് മാത്രമല്ല മറ്റ് രണ്ട് മക്കളുടെയും വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകണമായിരുന്നു. അതുകൊണ്ട് തന്നെ പണം കടം വാങ്ങിയാണ് സാങ്കേതിനെ പരിശീലിപ്പിച്ചത്. തന്റെ ലക്ഷ്യം തന്റെ മകനിലൂടെ യാഥാർത്ഥ്യമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മഹാദേവ്.

ദിഗ് വിജയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെയ്റ്റ്‌ലിഫ്റ്റിംഗിലാണ് സാങ്കേത് പരിശീലനം നടത്തിയത്. 2020 ൽ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലും യൂത്ത് ഗെയിംസിലും തകർപ്പൻ പ്രകടനം നടത്തി. തുടർന്ന് പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിലേക്ക് പരിശീലനത്തിനായി പോയി.

രാജ്യത്തിന് അഭിമാനമായി വെള്ളി മെഡൽ നേടിയതോടെ നാടെങ്ങും ആഘോഷത്തിലാണ്. സാങ്കേതിനെ വരവേൽക്കാൻ സാംഗ്ലിഒരുങ്ങിക്കഴിഞ്ഞു.

55 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 248 കിലോ ഉയർത്തിയായായിരുന്നു 21-കാരനായ സാങ്കേതിന്റെ മെഡൽ നേട്ടം. സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമുണ്ടായ പരിക്കുകൾ കാരണം താരത്തിന് അത് നഷ്ടപ്പെട്ടു. നേരിയ വ്യത്യാസത്തിലാണ് മലേഷ്യൻ താരം ഒന്നാം സ്ഥാനം നേടിയത്.

Tags: PREMIUM2022MalaysiaCOMMON WEALTH GAMES
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies