ചാൾസ് രാജകുമാരൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും സംഭാവന സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാൾസ് രാജകുമാരൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും സംഭാവന സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 08:59 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പുത്രൻ ചാൾസ് രാജകുമാരൻ ഭീകര സംഘടനയായ അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും സംഭാവന സ്വീകരിച്ചതായി റിപ്പോർട്ടുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിൻ ലാദന്റെ സഹോദരൻ ഷഫീക്ക്, സൗദി കുടുംബ കുലപതി ബക്കർ ബിൻ ലാദൻ എന്നിവരുടെ പക്കൽ നിന്നും 2013 ൽ ഒരു മില്യൺ പൗണ്ട് പണം സ്വീകരിച്ചു. രാജകുമാരന്റെ ലണ്ടനിലെ വസതിയിലെയും പ്രിൻസ് ഓഫ് വെയ്ൽസ് ചാരിറ്റബിൾ ഫണ്ടിന്റെയും ഉപദേഷ്ടകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും തുക സ്വീകരിക്കുകയായിരുന്നു.

പണമിടപാടുകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നാൽ ദേശീയ അന്തർദേശീയ തലത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഇടപാട് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ഹാനികരമാകുമെന്ന് ഉപദേശകർ മുന്നറിയിപ്പ് നൽകിയിരുന്നു. ലാദന്റെ കുടുംബാംഗങ്ങൾക്ക് പണം തിരികെ നൽകുന്നതിലും ഇടപാടുകൾ അവസാനിപ്പിക്കുന്നതിലും ഉപദേഷ്ടാക്കളിൽ നിന്ന് വലിയ സമ്മർദ്ദം നേരിടുന്നതിനിടയിൽ ബക്കർ ബിൻ ലാദന് സഹോദരൻ ബിൻ ലാദനുമായി നേരിട്ട് ബന്ധമില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ചാൾസ് രാജകുമാരൻ വ്യക്തമാക്കിയിരുന്നു. പണം തിരികെ നൽകുന്നതിൽ ലജ്ജ തോന്നുന്നുവെന്നും ചാൾസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജകുമാരനു ഇടപാടിൽ നേരിട്ട് പങ്കില്ലെന്നും സംഘടനയുടെ അഞ്ച് ട്രസ്റ്റി അംഗങ്ങളാണ് ലാദന്റെ കുടുംബാങ്ങളിൽ നിന്ന് പണം വാങ്ങാൻ സമ്മതിച്ചതെന്ന് പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ട് ചെയർമാൻ വ്യക്തമാക്കി.ഇടപാട് സംബന്ധിച്ച് കാര്യങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നതായി സംഘടനയുടെ വക്താവ് പറഞ്ഞു.

സംഘടനയുടെ പേരിൽ പണം കൈമാറിയെന്ന വിവാദം ഇതിന് മുൻപും രാജകുമാരനു നേരെ ഉണ്ടായിട്ടുണ്ട്. ഖത്തറിലെ പൊതു പ്രവർത്തകന്റെ പക്കൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക കൈപ്പറ്റിയിരുന്നതായി ഈ വർഷമാദ്യം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും പണം സ്വീകരിച്ചെന്ന ആരോപണത്തെ സംബന്ധിച്ച് അദ്ദേഹം ഇതുവ വരെ പ്രതികരിച്ചിട്ടില്ല.

ഭീകര സംഘടനയായ അൽഖ്വയ്ദയുടെ സ്ഥാപകനായിരുന്നു ഒസാമ ബിൻ ലാദൻ. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ, നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ, യൂറോപ്യൻ യൂണിയൻ, തുടങ്ങി വിവിധ രാജ്യങ്ങൾ അൽഖ്വയ്ദയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചു. 2011ൽ ലാദന്റെ പാകിസ്താനിലുള്ള വസതിയിൽ യുഎസ് സ്‌പെഷ്യൽ ഫോഴ്സ് റെയ്ഡ് നടത്തിയാണ് ഭീകരനെ കൊലപ്പെടുത്തിയത്.

Tags: osama bin ladenprince charles
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies