ഒടുവിൽ അചിന്തയ്ക്ക് ഒരു സിനിമ കാണാൻ സമയം ലഭിച്ചുവെന്ന് കരുതുന്നു; കോമൺവെൽത്തിൽ സ്വർണമണിഞ്ഞ അചിന്ത സിയോളിയെ പ്രശംസിച്ച മോദിയുടെ ട്വീറ്റ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ- PM Modi hails CWG gold medallist Achinta Sheuli
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ അചിന്തയ്‌ക്ക് ഒരു സിനിമ കാണാൻ സമയം ലഭിച്ചുവെന്ന് കരുതുന്നു; കോമൺവെൽത്തിൽ സ്വർണമണിഞ്ഞ അചിന്ത സിയോളിയെ പ്രശംസിച്ച മോദിയുടെ ട്വീറ്റ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ- PM Modi hails CWG gold medallist Achinta Sheuli

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 02:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരോദ്വഹനത്തിൽ ചരിത്രം കുറിക്കുകയാണ് ഇന്ത്യ. മൂന്ന് സ്വർണ മെഡലും രണ്ട് വെള്ളിയും ഒരു വെങ്കലും ഇതിനോടകം ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ രാജ്യത്തിന് വേണ്ടി സ്വർണം നേടിയത് ബംഗാൾ സ്വദേശിയായ അചിന്ത സിയോളിയായിരുന്നു. ഇപ്പോഴിതാ അചിന്തയെ പ്രശംസിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റും ചർച്ചയാകുകയാണ്.

മോദിയുടെ ഈ പ്രശംസാക്കുറിപ്പിൽ ഇത്തവണ ഒരു പ്രത്യേകതയുണ്ടായിരുന്നു. കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് അചിന്തയുമായി നടത്തിയിരുന്ന സംഭാഷണം ഓർത്തെടുത്തിരിക്കുകയാണ് പ്രധാനമന്ത്രി.

ഒടുവിൽ അചിന്തയ്‌ക്ക് ഒരു സിനിമ കാണാൻ സമയം ലഭിച്ചുവെന്ന് കരുതുന്നു. ഇതായിരുന്നു മോദിയുടെ ട്വീറ്റ്. ഒപ്പം അചിന്തയോട് മോദി സംസാരിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. ഈ ദൃശ്യങ്ങൾ കണ്ടതോടെയാണ് പ്രധാനമന്ത്രിയും അചിന്തയും തമ്മിൽ നേരത്തെ നടത്തിയ സംഭാഷണമെന്തായിരുന്നുവെന്ന് കാഴ്ചക്കാർക്ക് പിടികിട്ടിയത്. ഇതോടെ മോദിയുടെ വാക്കുകളുടെ അർത്ഥം കാഴ്ചക്കാർക്ക് മനസിലായി.

തനിക്ക് സിനിമകൾ കാണാൻ ഏറെ ഇഷ്ടമാണെന്നും എന്നാൽ തിരക്കേറിയ ഷെഡ്യൂളുകൾ മൂലം ഒന്നുപോലും കാണാൻ സാധിക്കുന്നില്ലെന്നും മോദിയുമായുള്ള സംഭാഷണത്തിനിടെ അചിന്ത സൂചിപ്പിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിനായുള്ള പരിശീലനത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ആരാഞ്ഞപ്പോഴാണ് അചിന്ത ഇപ്രകാരം പറഞ്ഞത്. ഇതോർത്തുകൊണ്ടായിരുന്നു സ്വർണ നേട്ടത്തെ അഭിനന്ദിച്ച മോദി തന്റെ വാക്കുകളിൽ സിനിമയെക്കുറിച്ച് പരാമർശിച്ചത്.

തന്റെ അമ്മയും സഹോദരനും നൽകുന്ന പിന്തുണയെക്കുറിച്ചും അചിന്ത സിയോളി പ്രധാനമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും പ്രധാനമന്ത്രി ഓർത്തെടുത്തു.
സ്വർണ മെഡലുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന യുവതാരത്തിന് ഇനി ഇഷ്ടപ്പെട്ട സിനിമകൾ കാണാൻ കഴിയുമെന്ന് മോദി ട്വീറ്റിൽ പറഞ്ഞു.

ശനിയാഴ്ച രാത്രിയായിരുന്നു ഇന്ത്യയ്‌ക്ക് മൂന്നാമത്തെ സ്വർണമെഡൽ അചിന്തയിലൂടെ ലഭിച്ചത്. 73 കിലോ ഗ്രാം വിഭാഗത്തിൽ 313 കിലോ ഗ്രാം ഭാരം ഉയർത്തിയായിരുന്നു അചിന്തയുടെ മെഡൽ നേട്ടം. തന്റെ സഹോദരനും പരിശീലകർക്കും ഈ നേട്ടം സമർപ്പിക്കുന്നുവെന്നായിരുന്നു മെഡൽ സ്വന്തമാക്കിയതിന് പിന്നാലെ അചിന്തയുടെ പ്രതികരണം.

Tags: Narendra ModiGoldAchinta Sheuli
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies