കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഴ കുറഞ്ഞു. മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിൽ ചാറ്റൽ മഴ മാത്രമാണുള്ളത്. മണിമലയാറ്റിലെയും പുല്ലകയാറ്റിലെയും ജലനിരപ്പും നേരിയ തോതിൽ താഴ്ന്നിട്ടുണ്ട്. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലും, മുണ്ടക്കയം ക്രോസ് വേയിലും രാത്രി തന്നെ വെള്ളമിറങ്ങിയിരുന്നു.
കൂട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ രാത്രി തന്നെ മാറ്റി പാർപ്പിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ രാവിലെ 10 മണിയോടെ മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ മുണ്ടക്കയത്ത് യോഗം ചേരും.
കോട്ടയം ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകൾ – 13
മീനച്ചിൽ താലൂക്ക് – 8
കാഞ്ഞിരപ്പള്ളി – 5
ആകെ കുടുംബങ്ങൾ – 88
ക്യാമ്പിൽ കഴിയുന്നവർ – 231
സ്ത്രീകൾ – 99
പുരുഷൻമാർ – 89
കുട്ടികൾ – 43
Comments