സമുദ്രജല ജീവിയായ കടൽ വെള്ളരി ഭക്ഷണം കഴിക്കുന്നതിന്റെ മനോഹരമായ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുകയാണ് ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ. വായയ്‌ക്ക് ചുറ്റും നാരുകൾ പോലെ വിടരുന്ന കാലുകൾ ഉപയോഗിച്ച് ഇവ ഭക്ഷണം കഴിക്കുന്നതിന്റെ മിഴിവുള്ള ദൃശ്യമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
പരിസ്ഥിതിയ്‌ക്ക് വലിയ തരത്തിൽ പ്രയോജനം ചെയ്യുന്ന എകിനോഡേർമുകളാണ് കടൽ വെള്ളരികൾ. സമുദ്ര ആവാസ വ്യവസ്ഥയ്‌ക്ക് വലിയ സംഭാവനയാണ് ഇവ നൽകുന്നത്. പോഷകങ്ങൾ പുനചംക്രമണം ചെയ്യുകയും ജൈവ മാലിന്യങ്ങൾ വിഘടിപ്പിക്കുകയും ചെയ്യുന്ന ഇവ ജൈവ മാലിന്യങ്ങളുടെ പ്രകൃദി ദത്തമായ വിഘടിതാക്കൾ കൂടിയാണ്. രാസവിയോജനത്തിൽ ബാക്ടീരിയകൾക്ക് മുൻപുള്ള കണ്ണിയായാണ് പ്രകൃതി ഇവയെ തിരഞ്ഞെടുത്തിരിക്കുന്നത്.
വെള്ളരിക്കായകളോടുള്ള സാമ്യം നിമിത്തമാണ് ഇവയ്‌ക്ക് കടൽ വെള്ളരി എന്ന പേര് വന്നിരിക്കുന്നത്.
Sea cucumber eating, using its feet looking like tentacles surrounding its mouth. pic.twitter.com/3jMyVGGyBt
— Susanta Nanda IFS (@susantananda3) August 2, 2022















