സക്ഷം അംഗൻവാടി, പോഷൻ 2 നയം പുന:ക്രമീകരിച്ചു; അംഗൻവാടി സേവനങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കി കേന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സക്ഷം അംഗൻവാടി, പോഷൻ 2 നയം പുന:ക്രമീകരിച്ചു; അംഗൻവാടി സേവനങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 08:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പോഷകാഹാര കുറവ് പരിഹരിക്കുന്നത് ലക്ഷ്യം വെച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സക്ഷം അംഗൻവാടി, പോഷൻ 2 നയത്തിന് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. അംഗൻവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വിവിധ പദ്ധതികൾ പ്രകാരം സേവനങ്ങൾ ലഭ്യമാക്കുമെന്ന് വനിത ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.ആധാർ കാർഡുമായി ബന്ധിപ്പിച്ചാണ് രജിസ്റ്റർ ചെയ്യുക. അംഗൻവാടി സേവന പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുട്ടിയുടെ ആധാർ കാർഡ് നിർബന്ധമല്ലെന്നും അമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൗമാരക്കാരായ പെൺകുട്ടികൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഇനി ആധാർ കാർഡ് നിർബന്ധമാക്കി. പദ്ധതിയുടെ ഗുണഭോക്താക്കൾ 14-18 വയസ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളണ്. എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നമ്പർ ആവശ്യമാണെന്നും പുന:ക്രമീകരിച്ച നയത്തിൽ വ്യക്തമാക്കുന്നു. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരങ്ങളുടെ കണക്കുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മറിച്ച് വിൽക്കുന്നതു പോലെുള്ള അഴിമതികൾ ഒഴിവാക്കാൻ കഴിയും.

മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ആരോഗ്യത്തിനും പോഷണത്തിനുമായി പോഷൻ 2.0 പ്രകാരം ആയുഷ് സംവിധാനങ്ങൾ സംയോജിപ്പിക്കും.ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് ആയുഷിൽ ഉൾപ്പെടുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ പരിശീലിപ്പിക്കാനും നിർദേശമുണ്ട്. ‘വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ’ എന്ന ക്യാമ്പെയ്‌നുകൾ അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. അംഗൻവാടികളിൽ ഔഷധ സസ്യങ്ങളും തൈകളും വളർത്തുന്ന ‘പോഷൻ വാടികകൾ’ നടപ്പിലാക്കും.

ഗുണഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിൽ വെള്ള പഞ്ചസാര ഉപയോഗിക്കരുതെന്നും കുട്ടികൾക്കായുള്ള മധുരപലഹാരം ഉണ്ടാക്കുമ്പോൾ ശർക്കര മാത്രമേ ഉപയോഗിക്കാവൂ എന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ചെറിയ അളവിലുള്ള ഭക്ഷണത്തിൽ നിന്നും ഉയർന്ന അളവിലുള്ള ഊർജം ലഭിക്കുന്ന ചേരുവകൾ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടത്. ചൂടുള്ള പാചകം ചെയ്ത ഭക്ഷണം റേഷൻ രൂപത്തിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കണം. ഇത്തരത്തിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ പ്രാദേശികമായി വളർത്തുന്ന ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്നും സൂചിപ്പിക്കുന്നു.

പോഷൻ പഞ്ചായത്തുകൾ, അമ്മമാരുടെ ഗ്രൂപ്പുകൾ, ഗ്രാമ ആരോഗ്യ ശുചിത്വ പോഷകാഹാര സമിതികൾ എന്നിവ പോലുള്ള പങ്കാളികൾ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു
കേന്ദ്രം നിർദേശിക്കുന്ന സംഘം സാക്ഷം അങ്കണവാടി, പോഷൻ 2.0 പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരിൽ നിന്നും നേരിട്ടുള്ള ഫീഡ്ബാക്ക് എടുക്കുമെന്നും പുനക്രമീകരിച്ച നയത്തിൽ വ്യക്തമാക്കുന്നു.

Tags: Anganwadi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies