ഇത് രാജീവിന്റെയും ഇന്ദിരയുടെയും കോൺഗ്രസ് അല്ല; ബിജെപിക്ക് വേണ്ടി സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും; മുൻ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് രാജീവിന്റെയും ഇന്ദിരയുടെയും കോൺഗ്രസ് അല്ല; ബിജെപിക്ക് വേണ്ടി സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും; മുൻ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 06:38 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡിഗഢ്: കോൺഗ്രസ് എംഎൽഎ ആയിരുന്ന കുൽദീപ് ബിഷ്‌ണോയ് നിയമസഭാംഗത്വം രാജിവെച്ചു. ഹരിയാന നിയമസഭാ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്തയെ നേരിൽ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. അദാംപൂർ നിയമസഭാംഗമായിരുന്നു കുൽദീപ് ബിഷ്‌ണോയ്. ബിജെപിക്ക് വേണ്ടി ഒരു സാധാരണ പ്രവർത്തകനായി നിലകൊളളുമെന്ന് അദ്ദേഹം പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

തന്നെ പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കുൽദീപ് ബിഷ്‌ണോയ് നടത്തിയത്. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാം, പക്ഷെ ശത്രുത പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് കൂടിയായ ഭൂപീന്ദർ സിംഗ് ഹൂഡയാണെന്നും കുൽദീപ് ബിഷ്‌ണോയ് കൂട്ടിച്ചേർത്തു. അദ്ദേഹം രാജിവെയ്‌ക്കാൻ തന്നെ വെല്ലുവിളിച്ചു. താൻ ഇപ്പോൾ ആ വെല്ലുവിളി സ്വീകരിച്ചു. ഇനി അദ്ദേഹത്തോട് അദാംപൂരിൽ മത്സരിച്ചു വിജയിക്കാൻ താൻ വെല്ലുവിളിക്കുകയാണെന്നും കുൽദീപ് ബിഷ്‌ണോയ് പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രവർത്തന രീതിയാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗത്തിലുളള വികസന പ്രവർത്തനങ്ങളാണ് അധികാരത്തിലിരിക്കുമ്പോൾ നടത്തേണ്ടത്. ഹരിയാന മുഖ്യമന്ത്രി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും കുൽദീപ് ബിഷ്‌ണോയ് പറഞ്ഞു. അദാംപൂർ തനിക്ക് നൽകിയ അംഗീകാരവും ബഹുമാനവും ഒരിക്കലും നഷ്ടമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് കുൽദീപ് ബിഷ്‌ണോയിയെ എല്ലാ പാർട്ടി പദവികളിൽ നിന്നും പുറത്താക്കിയത്. എന്നാൽ പാർട്ടിയുടെ നിയമങ്ങൾ ചിലർക്കായി മാത്രം ചുരുക്കിയിരിക്കുകയാണെന്നും മറ്റുളളവർക്ക് ഇതൊന്നും ബാധകമല്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: കോൺഗ്രസ് എംഎൽഎകുൽദീപ് ബിഷ്‌ണോയ്അദാംപൂർ
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies