ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ മാറ്റ്.. തേജസ്വിന്റെ നിയമപോരാട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ആദ്യ ഹൈജംപ് മെഡൽ - Tejaswin Shankar wins high jump bronze after court battle for selection
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ മാറ്റ്.. തേജസ്വിന്റെ നിയമപോരാട്ടം ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് ആദ്യ ഹൈജംപ് മെഡൽ – Tejaswin Shankar wins high jump bronze after court battle for selection

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 07:17 am IST
FacebookTwitterWhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഹൈജംപ് താരം തേജസ്വിൻ ശങ്കർ. ഇന്ത്യയ്‌ക്കായി വെങ്കലം സ്വന്തമാക്കിയപ്പോൾ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി തേജസ്വിൻ മാറി. എന്നാൽ ഈ അഭിമാന നേട്ടത്തിനായുള്ള തേജസ്വിന്റെ പോരാട്ടം അത്ര അനായാസമായിരുന്നില്ല. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ അത്‌ലറ്റായിരുന്നു തേജസ്വിൻ.

വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം തേജസ്വിന് ഉറപ്പിക്കാൻ കഴിഞ്ഞത്. കോമൺവെൽത്ത് ഗെയിംസ് 2022ന് ബർമിങ്ങാമിൽ കൊടിയേറുമ്പോൾ പങ്കെടുക്കാനുള്ള എല്ലാ ഇന്ത്യൻ താരങ്ങളും അവിടെ സന്നിഹിതരായിരുന്നു. എന്നാൽ തേജസ്വിൻ മാത്രം സ്വന്തം വീട്ടിലിരുന്ന് ഗെയിംസിന്റെ ഓപ്പണിംഗ് സെറിമണി ടെലിവിഷനിലൂടെ കണ്ടു.

ഹൈജംപ് മത്സരം ആരംഭിക്കുന്നതിന് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് തേജസ്വിൻ ബർമിങ്ങാമിലെത്തുന്നത്. ചെന്നൈയിൽ വെച്ച് നടന്ന ഇന്റർ-സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലായിരുന്നു ഗെയിംസിലേക്കുള്ള പ്രവേശനാനുമതി തേജസ്വിന് നിഷേധിക്കപ്പെട്ടത്. അത്‌ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാൻ ഡൽഹി ഹൈക്കോടതിയിൽ തേജസ്വിൻ ഹർജി നൽകി. ഒടുവിൽ ഗെയിംസിൽ പങ്കെടുക്കാൻ തേജസ്വിന് അനുമതി നൽകണമെന്ന ഉത്തരവ് അത്‌ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കും രാജ്യത്തെ ഒളിമ്പിക് അസോസിയേഷനും കോടതി നൽകി.

#TejaswinShankar claims a #Bronze medal 🥉 with a 2.22m jump!
Just a few days back Tejaswin Shankar was sitting in his room while the Indian contingent was taking part in the opening ceremony because his visa and tickets had yet not arrived. Today he's bagged a #HighJump bronze. pic.twitter.com/tQ8CjZVxm8

— Sahil Kubba (@sahilkubba) August 3, 2022

നിയമപോരാട്ടങ്ങൾ അവസാനിച്ച് ബർമിങ്ങാമിലേക്ക് പുറപ്പെടാൻ തേജസ്വിൻ ഒരുങ്ങുമ്പോഴേക്കും അവിടെ കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി തേജസ്വിൻ നടത്തിയ നിയമപോരാട്ടങ്ങൾ ഒടുവിൽ വെറുതെയായില്ല. 2.22 മീറ്റർ ചാടി ഹൈജംപിൽ വെങ്കലം നേടാൻ തേജസ്വിന് കഴിഞ്ഞു. കോമൺവെൽത്ത് ചരിത്രത്തിലെ തന്നെ ആദ്യ ഹൈജംപ് മെഡൽ. അതുകൊണ്ട് കൂടിയാണ് ഈ നേട്ടം സ്വർണത്തേക്കാൾ വിശേഷപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചത്.

The first-ever Indian athlete to win a medal in high jump at CWG for India. Congratulations Tejaswani Shankar on creating history and also winning your first medal win at CWG. This bronze is more special than a gold!! pic.twitter.com/nGPgrnnoUQ

— Anurag Thakur (@ianuragthakur) August 3, 2022

Tags: commonwealth gameshigh jumpcommonwealth games 2022BronzeTejaswin Shankar
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies