സവാള ഗിരിഗിരിഗിരി.. ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സവാള ഗിരിഗിരിഗിരി.. ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം..

ഹൃദയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു: ഉള്ളിയും സവാളയും പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. സവാളയിലുള്ള സൾഫറിന്റെ അംശം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഇതിലൂടെ ഹൃദ്രോഗവും പക്ഷാഘാതവും സംഭവിക്കാനുള്ള സാധ്യത കുറയുന്നു.

ക്യാൻസറിനുള്ള സാധ്യത കുറയ്‌ക്കുന്നു: സവാളയ്‌ക്കുള്ളിലെ പല ഘടകങ്ങളും ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ അടങ്ങിയതാണ്. quercetin എന്ന പോഷകവും ക്യാൻസർ കോശങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. quercetin അടങ്ങിയ ഭക്ഷണക്രമം പിന്തുടരാൻ ആരോഗ്യവിദഗ്ധർ പൊതുവെ ശുപാർശ ചെയ്യാറുണ്ട്. ശ്വാസകോശ അർബുദത്തെ ചെറുക്കാൻ വലിയ തോതിൽ സഹായിക്കുന്നതിനാലാണിത്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു: സവാളയിലുള്ള സൾഫറും quercetin ഉം ഇൻസുലിൻ ഉത്പാദനത്തെ സഹായിക്കുന്നു. അതുവഴി ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുന്നു.

ഡീജനറേറ്റീവ് രോഗങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുന്നു: ഉള്ളിയിൽ ഉയർന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്‌ക്കാൻ ഇത് സഹായകമാകും.

അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു: അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് സവാളയിലെ ഘടകങ്ങൾ സഹായിക്കുന്നു. സ്ത്രീകളിൽ ആർത്തവം നിന്ന് കഴിഞ്ഞാൽ അസ്ഥികൾക്ക് വീക്കം സംഭവിക്കാറുണ്ട്. ഇത് തടയാൻ സവാള അടങ്ങിയ ഭക്ഷണ ക്രമമാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യാറുള്ളത്.

Tags: HealthONION
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies