ഉത്സവ സീസണുകൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ഓണോഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ കാർ ശ്രേണികൾക്ക് 60000 രൂപവരെ ഓഫറുകൾ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എച്ച്ടി ഓട്ടോഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് വാഹന വിതരണത്തിൽ മുൻഗണന നൽകുമെന്നും കമ്പനി അറിയിക്കുന്നു.
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ എസ്യുവി മോഡലുകളായ ഹാരിയർ, സഫാരി എന്നിവയ്ക്കായിരിക്കും 60000 രൂപവരെ ഓഫറുകൾ നൽകുക. പ്രീമിയം ഹാച്ച്ബാക്ക് ടിയാഗോയ്ക്കും കോംപാക്റ്റ് ഹാച്ച്ബാക്ക് ടിയാഗോയ്ക്കും 25000 രൂപ വരെ ഓഫറുകൾ കമ്പനി നൽകുന്നു. കൂടാതെ ടിഗോർ കോംപാക്റ്റ് സെഡാന് 20000 രൂപ വരെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്സിന്റെ ഒരു പ്രധാന വിപണിയാണ് കേരളമെന്നും, ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റിഡിന്റെ സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. ടിയാഗോ, പഞ്ച്, നെക്സോൺ എന്നിവയാണ് കേരളത്തിൽ ഏറ്റവും അധികം വിറ്റുവരവുള്ള വാഹനങ്ങൾ. ഈ ഉത്സവ സീസണിൽ സംസ്ഥാനത്ത് വില്പനയിൽ പ്രകടനം ശക്തമാക്കുമെന്നും കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനത്തിലധികം വളർച്ച കേരളത്തിൽ ലക്ഷ്യമിടുന്നുണ്ടെന്നും കമ്പനി പറയുന്നു. രാജ്യത്ത് കഴിഞ്ഞ വർഷത്തെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ വിപണിയാണ് കേരളം.
Comments