കൊച്ചി: മലയാള സിനിമ രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് ലെന. മലയാള സിനിമയിലെ മുൻനിര നായകൻമാർക്കൊപ്പവും പുതുതലമുറ നായകമാർക്കൊപ്പവും സ്ക്രീൻ പങ്കിടാൻ ലെനയ്ക്ക് സാധിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയ്ക്കൊപ്പം ലെന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് രണ്ടാം ഭാവം. വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയുടെ മകനും യുവതാരവുമായ ഗോഗുലനൊപ്പം ഇര എന്ന ചിത്രത്തിലും ലെന അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ഇരുവർക്കും ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഇരയുടെ സെറ്റിൽ വച്ചെടുത്ത ഗോകുലിന്റെ ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത സുരേഷ് ഗോപിയുടെ ചിത്രവുമാണ് ലെന പങ്കുവച്ചത്. വളരെ അപൂർവമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്.
ലാൽജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം.2018ൽ ഇറങ്ങിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദൻ, മിയ, മെറീന മൈക്കിൾ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments