ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ജയമുറപ്പിച്ച് ധൻകർ; വോട്ടിംഗ് പ്രക്രിയ ഇപ്രകാരം- Vice Presidential Poll 2022
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നാളെ; ജയമുറപ്പിച്ച് ധൻകർ; വോട്ടിംഗ് പ്രക്രിയ ഇപ്രകാരം- Vice Presidential Poll 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 09:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധാങ്കറും തമ്മിലാണ് മത്സരം. പശ്ചിമ ബംഗാൾ മുൻ ഗവർണറായ ജഗദീപ് ധൻകർ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

എൻഡിഎ ക്യാമ്പിലെ വോട്ടുകളെല്ലാം പൂർണ്ണമായും ജഗദീപ് ധൻകറിന് ലഭിക്കും എന്നത് വ്യക്തമാണ്. എന്നാൽ പ്രതിപക്ഷത്ത് ഇക്കാര്യത്തിലും അഭിപ്രായ വ്യത്യാസം പ്രകടമാണ്. സ്ഥാനാർത്ഥി നിർണയം യഥാസമയം അറിയിച്ചില്ല എന്നാരോപിച്ച്, തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു.

സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ജാട്ട് നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ജഗദീപ് ധൻകർ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഗവർണറുമാണ് മാർഗരറ്റ് ആൽവ.

കോൺഗ്രസിന് പുറമെ പ്രാദേശിക പാർട്ടിയായ ടി ആർ എസ്, ആം ആദ്മി പാർട്ടി, ജെ എം എം, എ ഐ എം ഐ എം, ഇടത് പാർട്ടികൾ എന്നിവർ മാർഗരറ്റ് ആൽവയ്‌ക്ക് വോട്ട് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എൻഡിഎയ്‌ക്ക് പുറത്ത് നിന്നും ജനത ദൾ, വൈ എസ് ആർ കോൺഗ്രസ്, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന എന്നിവർ ജഗദീപ് ധൻകറെയാണ് പിന്തുണയ്‌ക്കുന്നത്.

നിലവിലെ കണക്ക് കൂട്ടലുകൾ പ്രകാരം ജഗദീപ് ധൻകർക്ക് 515 വോട്ടുകൾ ലഭിക്കും. മാർഗരറ്റ് ആൽവക്ക് ഇരുന്നൂറിനടുത്ത് വോട്ടുകളാകും ലഭിക്കുക. ഇരു സ്ഥാനാർത്ഥികളും വോട്ടർമാരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 10.00 മണി മുതൽ 5.00 മണി വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.

നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഉള്ള പ്രതിനിധികൾക്കാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം. ആകെ 788 പേരാണ് വോട്ടർമാർ. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്നും ഭിന്നമായി, ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഓരോ വോട്ടറുടെയും വോട്ട് മൂല്യം 1 ആണ്.

രഹസ്യ ബാലറ്റ് ആണ് ഉപയോഗിക്കുന്നത്. ഓപ്പൺ വോട്ട് സംവിധാനം ഉണ്ടാകില്ല. അതിനാൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ ഒരു കാരണവശാലും ആരെയും കാണിക്കാൻ അനുവാദമില്ല. എം പിമാർക്ക് വിപ്പ് നൽകാൻ രാഷ്‌ട്രീയ പാർട്ടികൾക്കും അനുവാദമില്ല.

എം എൽ എമാർക്ക് വോട്ടവകാശം ഇല്ലാത്തതിനാൽ, പാർലമെന്റ് മന്ദിരത്തിന് പുറത്ത് വേറെ എവിടെയും വോട്ടിംഗ് കേന്ദ്രങ്ങൾ ഇല്ല. നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. ഉപരാഷ്‌ട്രപതി തന്നെയാണ് രാജ്യസഭാ അദ്ധ്യക്ഷൻ.

Tags: ndaJagdeep DhankharOppositionMargaret AlvaVice President Poll 2022
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies