ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . സാധാരണയിൽ നിന്ന് വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതഷേധത്തിനെതിരെയാണ് അമിത് ഷാ രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നതിനായി ഓഗസ്റ്റ് 5 കോൺഗ്രസ് മന:പൂർവ്വം തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് അടിത്തറയിട്ടത്. കോൺഗ്രസ് ആ ദിവസം തന്നെ പ്രതിഷേധത്തിനായി തിരഞ്ഞെടുത്തു. കറുത്ത വസ്ത്രം ധരിച്ചു. ഇത് വെളിപ്പെടുത്തുന്നത് അവരുടെ പ്രീണന രാഷ്ട്രീയം ആണ് . അത് പ്രോത്സഹിപ്പിക്കാനുള്ള സന്ദേശമാണ് ഇത് വഴി നൽകുന്നത് ‘ . അമിത് ഷാ പറഞ്ഞു.
ഇതിന് പുറമെ കള്ളപ്പണക്കേസിൽ ഇഡി പുതിയ സമൻസ് അയച്ചിട്ടില്ല. എന്നിട്ടും കോൺഗ്രസ് പ്രതിഷേധം നടത്തുന്ന സാഹചര്യം ഉണ്ടായെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. രാജ്യത്തെ നിയമത്തെ മാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments