ജനങ്ങൾ നിങ്ങളെ പരാജയപ്പെടുത്തുന്നതിന് ജനാധിപത്യത്തെയോ ബിജെപിയേയോ പഴിച്ചിട്ട് കാര്യമില്ല; രാഹുലിന് മറുപടിയുമായി രവിശങ്കർ പ്രസാദ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ നിങ്ങളെ പരാജയപ്പെടുത്തുന്നതിന് ജനാധിപത്യത്തെയോ ബിജെപിയേയോ പഴിച്ചിട്ട് കാര്യമില്ല; രാഹുലിന് മറുപടിയുമായി രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 07:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകി ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ്. കോൺഗ്രസിന്റെ തുടരെയുള്ള പരാജയങ്ങൾക്ക് ജനാധിപത്യത്തെയോ അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളേയോ പഴിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ലജ്ജാകരവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത് എന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിയത് രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയാണ്. നിങ്ങളുടെ അഴിമതിയും കൊള്ളരുതായ്മകളും സംരക്ഷിക്കാൻ ഇന്ത്യയിലെ സ്ഥാപനങ്ങളെ തരംതാഴ്‌ത്തുന്നത് നിർത്തൂ എന്ന് അദ്ദേഹം പറഞ്ഞു.

ആളുകൾ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, നിങ്ങൾ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്. സ്വേച്ഛാധിപത്യം ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ അത് അടിയന്തരാവസ്ഥ കാലത്താണ്. പ്രതിപക്ഷ നേതാക്കളും പത്രാധിപരും ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചതും ജഡ്ജിമാരെ മാറ്റിനിർത്തി സെൻസർഷിപ്പ് ഏർപ്പെടുത്തിയതും അടിയന്തരാവസ്ഥക്കാലത്താണ്. ഭരണകൂടത്തിന്റെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന നീതിന്യായ വ്യവസ്ഥയെക്കുറിച്ചും ഇന്ദിരാഗാന്ധി അന്ന് പറഞ്ഞിരുന്നുവെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ ആവർത്തിച്ച് പരാജയപ്പെടുത്തുമ്പോൾ, നിങ്ങൾ എന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത്. ‘നല്ല നേതാക്കൾ’ ഉള്ള പാർട്ടിക്കുള്ളിൽ ജനാധിപത്യമുണ്ടോ, എന്ന് ചോദിച്ച അദ്ദേഹം അത് ”ഗാന്ധി കുടുംബത്തിൽ” മാത്രമേ അങ്ങനെ ഉണ്ടാകൂ എന്ന് പരിഹസിച്ചുകൊണ്ട് പറഞ്ഞു.

Tags: CongressBJPrahulrahul gandiravishankar prasad
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies