ഹബ്ബന്തോട്ടയിലേക്ക് ഉപഗ്രഹ നിരീക്ഷണ കപ്പലുമായി ചൈന;മേഖലയിലേക്ക് കടക്കുന്നത് വിലക്കി ശ്രീലങ്ക; ജാഗ്രതയോടെ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹബ്ബന്തോട്ടയിലേക്ക് ഉപഗ്രഹ നിരീക്ഷണ കപ്പലുമായി ചൈന;മേഖലയിലേക്ക് കടക്കുന്നത് വിലക്കി ശ്രീലങ്ക; ജാഗ്രതയോടെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 03:23 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: തങ്ങളെ കെണിയിലാക്കിയ ചൈനയോട് മുഖംതിരിച്ച് ശ്രീലങ്ക. വൻ സാമ്പത്തിക-വാണിജ്യ-ഭരണ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് യുദ്ധകപ്പലിനെ ലങ്കൻ തീരത്ത് എത്തിക്കാനുള്ള ചൈനയുടെ ശ്രമം ശ്രീലങ്ക തടഞ്ഞത്. ശ്രീലങ്കയിൽ തങ്ങൾ പണിതു നൽകിയ ഹബ്ബന്തോട്ട തുറമുഖത്തേക്ക് കപ്പലെത്തിക്കാനുള്ള ബീജിംഗിന്റെ നീക്കത്തിനാണ് വിലക്ക് വീണിരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ശ്രീലങ്കൻ ഭരണകൂടം ചൈനയുടെ ഉപഗ്രഹ നിരീക്ഷണ കപ്പലിന് അനുമതി നിഷേധിച്ചത്. എന്നാൽ ഇന്ത്യയുടെ ശക്തമായ എതിർപ്പാണ് നയം മാറ്റത്തിന് പിന്നിലെന്നാണ് പ്രതിരോധ വൃത്തങ്ങൾ അറിയിക്കുന്നത്.

ചൈനയുടെ വിവിധോദ്ദേശ കപ്പലായ യുവാൻ വാംഗ് 5 നെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിക്കാൻ നോക്കുന്നത്. എല്ലാ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളേയും നിരീക്ഷിക്കുന്നതിനൊപ്പം ബാലിസ്റ്റിക് മിസൈലുകളടക്കം അതിവേഗം തൊടുക്കാൻ  ശേഷിയുള്ളതാണ് 2007ൽ നിർമ്മിച്ച കപ്പൽ. തങ്ങൾ നിർമ്മിച്ച് 90 വർഷത്തെ പാട്ട കാലാവധിയിൽ ഉപയോഗിക്കാൻ കരാറൊപ്പിട്ടിരിക്കുന്നതാണ് ഹബ്ബന്തോട്ട തുറമുഖമെന്നതാണ് ചൈനയുടെ തന്ത്രം. എന്നാൽ പ്രതിരോധ രംഗത്ത് ഈ കരാർ ബാധകമല്ലാത്തതിനാൽ യുദ്ധ കപ്പൽ പ്രവേശിപ്പിക്കാൻ ശ്രീലങ്കയുടെ പ്രത്യേക അനുമതി വേണം.

നിലവിൽ സാമ്പത്തികമായും വാണിജ്യമായും തകർന്നിരിക്കുന്ന ശ്രീലങ്ക തുറമുഖങ്ങൾ ഇന്ത്യയുടേയും റഷ്യയുടേയും ചരക്കുകപ്പലുകൾ അടുക്കാനായി തുറന്നുകൊടുത്തി രിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടേയും ആധിപത്യമുള്ളതിനാൽ ശ്രീലങ്കയ്‌ക്ക് സ്വയം തീരുമാനം എടുക്കാനാവില്ല. മറ്റൊരു വിദേശ രാജ്യത്തിന്റെ കപ്പലിന് മേഖലയിലേക്ക് എത്താൻ സാധിക്കില്ലെന്ന അന്താരാഷ്‌ട്ര നിയമമാണ് ദ്വീപ് രാജ്യത്തിന് സ്വയം തീരുമാനം എടുക്കാൻ കരുത്തു പകരുന്നത്.

മേഖലയിലേക്കുള്ള ചൈനയുടെ സൈനിക വിന്യാസത്തിനെതിരെ ഇന്ത്യ 2014 മുതലേ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ സഹായവും നൽകുന്ന ഇന്ത്യയെ പിണക്കാതിരിക്കേണ്ടത് ശ്രീലങ്കയ്‌ക്ക് അനിവാര്യമാണ്. നിലവിലെ ആഭ്യന്തര ബുദ്ധിമുട്ടുകളും ഭരണപരമായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ചൈനയ്‌ക്ക് അനുമതി നിഷേധിച്ചതെന്നാണ് ശ്രീലങ്ക മുന്നോട്ടുവയ്‌ക്കുന്ന ന്യായം.

Tags: srilanka-china-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies