സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ഗൂഗിളും; രാജ്യത്തിന്റെ നേട്ടങ്ങൾ ചിത്രീകരിക്കുന്ന ഇന്ത്യ കി ഉഡാൻ പദ്ധതി ആവിഷ്‌കരിച്ച് ടെക് ഭീമൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ഗൂഗിളും; രാജ്യത്തിന്റെ നേട്ടങ്ങൾ ചിത്രീകരിക്കുന്ന ഇന്ത്യ കി ഉഡാൻ പദ്ധതി ആവിഷ്‌കരിച്ച് ടെക് ഭീമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 05:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ പങ്കുചേർന്ന് ഗൂഗിളും. 75 വർഷത്തിൽ സംഭവിച്ച സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഓൺലൈൻ പ്രോജക്ടായ ‘ഇന്ത്യ കി ഉഡാൻ’ പദ്ധതി അവതരിപ്പിച്ചാണ് ഗൂഗിൾ വ്യത്യസ്തമാകുന്നത്. ഗൂഗിളിന്റെ കലാ സാംസ്‌കാരിക വിഭാഗമാണ് ഇന്ത്യ കി ഉഡാൻ പദ്ധതിയ്‌ക്ക് പിറകിൽ. കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി കിഷൻ റെഡ്ഡി, സാംസ്‌കാരിക മന്ത്രാലയത്തിലെയും ഗൂഗിൾ കമ്പനിയുടെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നാണ് പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങൾ, വ്യക്തികൾ, ശാസ്ത്ര മേഖലയിലെയും കായിക മേഖലയിലെയും സുപ്രധാന നേട്ടങ്ങൾ, ഇന്ത്യൻ സ്ത്രീകൾ എങ്ങനെയാണ് ലോകത്തിന് പ്രചോദനവും മാതൃകയുമാക്കുന്നത് തുടങ്ങിയ വിവിധ വിഷയങ്ങൾ ഇന്ത്യ കി ഉഡാൻ കൈകാര്യം ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചു. ഇന്ത്യ കി ഉഡാൻ ഓൺലൈൻ ശേഖരണത്തിൽ കഴിഞ്ഞ 75 വർഷത്തിൽ സംഭവിച്ച അവിസ്മരണീയ നിമിഷങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാകും പ്രസിദ്ധീകരിക്കുക. 10 കലാകാരന്മാർ നിർമ്മിച്ച 120-ൽ പരം ചിത്രീകരണങ്ങളും 21 കഥകളുമാകും പ്രസിദ്ധീകരിക്കുക. ടൂറിസം മന്ത്രാലയം, മ്യൂസിയം ഓഫ് ആർട്ട് ആന്റ് ഫോട്ടോഗ്രാഫി, ഇന്ത്യൻ റെയിൽവേയുടെ ഹെറിറ്റേജ് ഡയറക്ടറേറ്റ് എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രദർശനങ്ങളും പദ്ധതി പ്രകാരം ഓൺലൈനായി ലഭ്യമാകും.

1947 മുതലുള്ള ഇന്ത്യയുടെ പരിണാമവും ഇന്ത്യയ്‌ക്കായി വിവിധ ആളുകൾ നൽകിയ സംഭാവനകളും ഉൾക്കൊള്ളിക്കുന്ന വിജ്ഞാനപ്രദമായ ഓൺലൈൻ പദ്ധതിയായി വിപുലീകരിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. വരുന്ന ഒരു വർഷക്കാലം ഗൂഗിളിന്റെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ജനങ്ങൾക്ക് പ്രത്യേക പാക്കേജുകളും മറ്റും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

‘അടുത്ത 25 വർഷത്തിനുള്ളിൽ എന്റെ ഇന്ത്യ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡൂഡിൽ ഫോർഗൂഗിൾ മത്സരം ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മികച്ച ഡൂഡിലായി തിരഞ്ഞെടുക്കുന്ന ഡൂഡിൽ ശിശുദിനമായ നവംബർ 14 ന് ഗൂഗിളിന്റെ ഹോം പേജിൽ ദൃശ്യമാകുമെന്നും വിജയിയ്‌ക്ക് 5 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും 2 ലക്ഷം രൂപയുടെ ടെക് നോളജി പാക്കേജും ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു. വിജയിക്കുന്ന നാലു ഗ്രൂപ്പുകൾക്കും 15 അന്തിമഘട്ട വിജയികൾക്കും ആകർഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.ഹർഘർ തിരംഗയുടെ ഭാഗമായി പ്രത്യേക ഡൂഡിൽ തയ്യാറാക്കാൻ ഗൂഗിൾ ടീമിനോട് മന്ത്രി റെഡ്ഡി അഭ്യർത്ഥിച്ചു. ക്യാമ്പെയ്ൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നിർദേശം നൽകിയത്.

Tags: IndependenceAzadi@75
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies