ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്തീനിലെ ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ കമാൻഡർ ഖാലിദ് മൻസൂറാണ് കൊല്ലപ്പെട്ടതെന്ന് സംഘടന തലവൻ വ്യക്തമാക്കി.
ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പലസ്തീനെതിരെ ബ്രേക്കിങ് ഡൗൺ എന്ന പേരിൽ ഇസ്രയേൽ സേന ഒപ്പറേഷൻ ആരംഭിച്ചിരുന്നു. വടക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന കമാർഡറായിരുന്ന തയ്സീർ ജബാരിയെ വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. ജബാരിയെ കൊലപ്പെടുത്തിയതിന് പിന്നാലെ മിസൈൽ അക്രമണം നടത്തി തിരിച്ചടിക്കുമെന്ന് സംഘടനയുടെ തലവനായ സിയാദ് നഖല ഭീഷണി പെടുത്തിയിരുന്നു.
തുടർന്ന് ഇസ്രായേൽ മിസൈൽ ആക്രമണങ്ങൾ നടത്തുകയായിരുന്നു. ഇസ്രയേലിന്റെ ഓപ്പറേഷൻ ബ്രേക്കിങ്് ഡൗണിനു കീഴിൽ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 203 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments