ഭാരതത്തിൽ സമ്പൂർണ്ണ ഖാദി ദേശീയ പതാക ഉയരുന്നത് സ്വപ്‌നം കാണുന്ന ഗാന്ധിയൻ അയ്യപ്പൻ; സ്വന്തമായി നെയ്ത പതാക വാങ്ങാൻ ആരുമില്ല; അവസാനം സുരേഷ് ​ഗോപി എന്ന മനുഷ്യന്റെ വിളി, പതാക വാങ്ങി നടൻ - Suresh Gopi, RJ Anjali, Gandhian Ayyappan
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതത്തിൽ സമ്പൂർണ്ണ ഖാദി ദേശീയ പതാക ഉയരുന്നത് സ്വപ്‌നം കാണുന്ന ഗാന്ധിയൻ അയ്യപ്പൻ; സ്വന്തമായി നെയ്ത പതാക വാങ്ങാൻ ആരുമില്ല; അവസാനം സുരേഷ് ​ഗോപി എന്ന മനുഷ്യന്റെ വിളി, പതാക വാങ്ങി നടൻ – Suresh Gopi, RJ Anjali, Gandhian Ayyappan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 11:19 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ സമ്പൂർണ്ണ ഖാദി ദേശീയ പതാക സ്വപ്‌നം കാണുന്ന ഗാന്ധിയൻ അയ്യപ്പനെ ചേർത്തു പിടിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. രാജ്യസ്‌നേഹവും ജീവിതാഭിലാഷവുമാണ് ​ഗാന്ധിയൻ അയ്യപ്പന് സമ്പൂർണ്ണ ഖാദി പതാക എന്നത്. ചർക്കയിൽ നെയ്‌തെടുത്ത ഖാദി പതാക ഭാരതത്തിൽ ഉയർത്തണമെന്ന് ആ​ഗ്രഹിക്കുന്ന തികഞ്ഞ ​ഗാന്ധിയനാണ് അയ്യപ്പൻ. അദ്ദേഹത്തിന്റെ ഈ ഒരു ആഗ്രഹം ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത് ആർജെ അഞ്ജലിയാണ്.

രാഷ്‌ട്രത്തിന് ഇതുവരെ ഒരു പൂർണ്ണ പതാക ഇല്ല. ഭാരതത്തിന്റെ അഭിമാനമായി ചർക്കയിൽ നെയ്തെടുത്ത പതാക ഉയർത്തണമെന്നാണ് തന്റെ ആ​ഗ്രഹം. 7 വർഷമെടുത്തു ഗാന്ധിയൻ അയ്യപ്പൻ ദേശീയ പതാക തുന്നിയെടുക്കാൻ. സുരേഷ് ഗോപി എംപി വഴി പ്രധാനമന്ത്രിയുടെ ഓഫീസിൽ പതാക എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ അളവിൽ വ്യത്യാസം വരുത്താൻ നിർദ്ദേശിച്ചതോടെ വീണ്ടും തന്റെ ആ​ഗ്രഹത്തിന്റെ പിന്നിൽ കഠിനമായി പ്രവർത്തിക്കുകയാണ് അയ്യപ്പൻ. ഓ​ഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഭാരതത്തിൽ എല്ലായിടത്തും നെയ്തെടുത്ത പതാക ഉയർത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം.

​ഗാന്ധിയൻ അയ്യപ്പൻ തുന്നിയെടുത്ത ദേശീയ പതാകകൾ വാങ്ങണമെന്നും സ്വാതന്ത്ര്യദിനത്തിൽ അവ ഉയർത്തി അദ്ദേഹത്തിന്റെ ആ​ഗ്രഹം നടത്തി കൊടുക്കണമെന്നും വീഡിയോയിലൂടെ ആർജെ അഞ്ജലി ആവശ്യപ്പെട്ടിരുന്നു. പലർക്കും വീഡിയോ ടാ​ഗ് ചെയ്തു, നിരവധിപേർ വീഡിയോ ഷെയർ ചെയ്തുവെങ്കിലും ആരും തന്നെ ബന്ധപ്പെട്ടില്ല. എന്നാൽ മലയാളികൾക്ക് എന്നും കൈത്താങ്ങാകുന്ന സുരേഷ് ​ഗോപി എന്ന പച്ചയായ മനുഷ്യൻ വീഡിയോ കണ്ടതോടെ അഞ്ജലിയെ ഫോൺ ചെയ്യുകയായിരുന്നു.

അയ്യപ്പൻ ചേട്ടനെകൊണ്ട് പതാകയുമായി വീട്ടിലെത്തണം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ വീട്ടിലില്ലെന്നും രാധികയുടെ കൈയ്യിൽ പാതാക ഏൽപ്പിക്കണമെന്നും പറഞ്ഞ നടൻ, അയ്യപ്പൻ ചേട്ടന്റെ കൈയ്യിൽ എത്ര പതാകയുണ്ടോ അത് മുഴുവനും വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു. ദേശീയ പതാകയുമായി എത്തി ​ഗാന്ധിയൻ അയ്യപ്പനെ കാൽതൊട്ട് വന്ദിച്ചാണ് ഭാര്യ രാധിക സ്വീകരിച്ചത്. ഇനി ​ഗാന്ധിയൻ അയ്യപ്പന്റെ ആ​ഗ്രഹം താൻ വർഷങ്ങളായി ചർക്കയിൽ തുന്നിയെടുത്ത ദേശീയ പതാക ഭാരതത്തിൽ ഉയരണമെന്നതാണ്. ആ ആ​ഗ്രഹത്തിനുവേണ്ടി മരിക്കും വരെ പരിശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു.

Tags: Suresh Gopi
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies