ദിവസവും കാടമുട്ട കഴിച്ചാൽ! ആരോഗ്യ ഗുണങ്ങൾ ഇതെല്ലാം.. - Health benefits Quail Eggs
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും കാടമുട്ട കഴിച്ചാൽ! ആരോഗ്യ ഗുണങ്ങൾ ഇതെല്ലാം.. – Health benefits Quail Eggs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 09:38 pm IST
Facebook
Twitter
WhatsAppTelegram

ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. കാടയുടെ ഉയർന്ന പോഷകമൂല്യം കാരണമാണ് ഇങ്ങനെയൊരു ചൊല്ല് തന്നെയുണ്ടായത്. ദിവസവും കാടമുട്ട കഴിക്കുന്നത് ശീലമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രതിദിനം ആറ് കാടമുട്ടകൾ വരെ കഴിക്കാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ ഭക്ഷണക്രമത്തിൽ പതിവാക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

പ്രോട്ടീനാൽ സമ്പന്നം: കാടമുട്ട പ്രോട്ടീനാൽ സമ്പന്നമായ ഒരു പദാർത്ഥമാണ്. ശരീരത്തിലെ നിരവധി പ്രക്രിയകൾക്ക് ആവശ്യമായി വേണ്ടുന്ന ഒന്നാണ് പ്രോട്ടീൻ. അമിനോ ആസിഡുകൾ എന്ന് വിളിക്കപ്പെടുന്ന ‘ബിൽഡിംഗ് ബ്ലോക്കുകൾ’ കൊണ്ടാണ് പ്രോട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ ശരീരം ഈ അമിനോ ആസിഡുകളെ ഉപയോഗിച്ച് പേശികളെയും എല്ലുകളെയും മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യമുണ്ടാകുന്നു.

അനീമിയ സാധ്യത കുറയ്‌ക്കും: വളർച്ചയ്‌ക്കും വികാസത്തിനും ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുകയും ചുവന്ന രക്താണുക്കൾ ഇല്ലാതാകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് അനീമിയ. ഇതുമൂലം ശ്വാസം മുട്ടൽ അനുഭവപ്പെടുകയോ ശരീരത്തിന് വേണ്ടുന്ന ഊർജ്ജം ഇല്ലാതാകുകയോ ചെയ്‌തേക്കാം. കാടമുട്ടയിൽ ഇരുമ്പിന്റെ അംശം വേണ്ടുവോളം ഉള്ളതിനാൽ അനീമിയ അഥവാ വിളർച്ചയ്‌ക്കുള്ള സാദ്ധ്യത കുറയുന്നു.

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു: കാടമുട്ടയിൽ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ 60 ശതമാനവും നല്ല കൊളസ്‌ട്രോളാണ്. അതിനാൽ ശരീരത്തിലെത്തിയ ചീത്ത കൊളസ്‌ട്രോളിന്റെ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

ശരീരം ശുദ്ധീകരിക്കുന്നു: കടുത്ത മലിനീകരണവും വിഷവസ്തുക്കളും നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. അതിനാൽ പ്രതിദിനം നമ്മുടെ ശരീരത്തിലേക്ക് വിഷാംശം കയറുന്നു. ദിവസവം കാടമുട്ട കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ഇത്തരത്തിൽ പ്രവേശിച്ചിരിക്കുന്ന വിഷാംശം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രതിരോധശേഷി വർധിപ്പിക്കും: കാടമുട്ടയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

അലർജിക്ക് നല്ലതാണ്: ഓവോമുകോയിഡ് പ്രോട്ടീൻ (ovomucoid) കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അലർജികൾക്കെതിരെ പ്രവർത്തിക്കുന്ന പ്രോട്ടീനാണിത്. ശരീരത്തിൽ അലർജി മൂലം അനുഭവപ്പെടുന്ന അസുഖങ്ങളെ ഭേദപ്പെടുത്താൻ ഈ പ്രോട്ടീന് സാധിക്കും.

മെറ്റബോളിസം വർധിപ്പിക്കുന്നു: കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി എന്ന ഘടകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്നും ഊർജ്ജത്തെ സ്വാംശീകരിക്കുന്നതിന് വേണ്ടുന്ന ഒന്നാണ് മെറ്റബോളിസം.

കാഴ്ച ശക്തി മെച്ചപ്പെടുത്തും: കാടമുട്ടയിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് തിമിരം അടക്കമുള്ള നിരവധി കാഴ്ച പ്രശ്‌നങ്ങൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദയം, ശ്വാസകോശം, വൃക്കകൾ തുടങ്ങിയ അവയവങ്ങൾ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ എ.

 

Tags: Health
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies