ഒഡീഷ സ്കൂളുകളിൽ ലിംഗസമത്വ പാഠ്യരീതി നടപ്പിലാക്കാനൊരുങ്ങി സർക്കാർ; 20000-ത്തിലധികം സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡീഷ സ്കൂളുകളിൽ ലിംഗസമത്വ പാഠ്യരീതി നടപ്പിലാക്കാനൊരുങ്ങി സർക്കാർ; 20000-ത്തിലധികം സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 01:55 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: സ്‌കൂളുകളിൽ ലിംഗസമത്വ പാഠ്യപദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ. അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബും ബ്രേക്ത്രൂ എന്ന എൻജിഒയുമായി സഹകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 20,000 ത്തിലധികം സർക്കാർ സ്‌കൂളുകളിൽ ഇത് നടപ്പിലാക്കും.

2022 ഓഗസ്റ്റ് മാസത്തോടെ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 6 മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടുന്ന 18,000 ത്തോളം മിഡിൽ സ്‌കൂളുകളിലും 5000 ത്തോളം സെക്കൻഡറി സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും. ഹരിയാനയിലെ 134 സർക്കാർ സ്‌കൂളുകളിൽ നേരത്തെ അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് പദ്ധതി നടപ്പിലാക്കിയിരുന്നു. ആൺകുട്ടികളിലും പെൺകുട്ടികളിലുമുള്ള ലിംഗപരമായ മനോഭാവവും, പെരുമാറ്റവും മെച്ചപ്പെടുകയും ലിംഗ സമത്വപരമായി അവർ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്നതായി ഇവിടുത്തെ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒഡീഷയും പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം കഴിഞ്ഞു ഇവർ ഉദ്യോഗാർത്ഥികൾ ആകുന്ന സാഹചര്യത്തിൽ ലിംഗ സമത്വത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടരുതെന്ന തിരിച്ചറിവാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. 23,000 ത്തിലധികം സർക്കാർ സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ജെൻഡർ സെൻസിറ്റൈസേഷൻ വർക്ക്‌ഷോപ്പുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

കേന്ദ്രസർക്കാരിന്റെ ഓപ്പൺ ആക്‌സസ് വിദ്യാഭ്യാസ സാങ്കേതിക സംവിധാനമായ ഡിജിറ്റൽ ഇൻഫ്രാൻസ്ട്രക്ചർ ഫോർ സ്‌കൂൾ എഡ്യുക്കേഷൻ സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. അദ്ധ്യാപകരെ പരിശീലിപ്പിക്കാനും രക്ഷിതാക്കളെ കുട്ടികളുടെ കാര്യത്തിൽ വ്യാപൃതരാക്കാനുമുളള പ്ലാറ്റ്‌ഫോമാണിത്.

Tags: ODISHAgender equality
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies